ഇത് കൊള്ളാല്ലോ! ഉഴുന്ന് ഇനി ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ; ഉഴുന്ന് വീട്ടിൽ ഉണ്ടായിട്ടും ഈ ട്രിക് ഇതുവരെ അറിഞ്ഞില്ലല്ലോ!! | Tasty Crispy Uzhunnu Snack Recipe

Tasty Crispy Uzhunnu Snack Recipe: ഇത് കൊള്ളാല്ലോ! ഉഴുന്ന് ഇനി ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ; ഉഴുന്ന് വീട്ടിൽ ഉണ്ടായിട്ടും ഈ ട്രിക് ഇതുവരെ അറിഞ്ഞില്ലല്ലോ. ഉഴുന്ന് കൊണ്ട് ഒരുതവണ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ! അടിപൊളിയാണേ! ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ഉഴുന്ന് കൊണ്ട് നിങ്ങൾ ഇതുവരെ ഉണ്ടാക്കുവാൻ സാധ്യതയില്ലാത്ത ഒരു അടിപൊളി നാലുമണി പലഹാരമാണ്. ഉഴുന്ന് കൊണ്ട് നമ്മൾ സാധാരണ

സോഫ്റ്റ് ആയിട്ടുള്ള സ്നാക്ക് ആണ് ഉണ്ടാക്കാറുള്ളത് എന്നാൽ ഇന്ന് നമ്മൾ ക്രിസ്പി ആയിട്ടുള്ള ഒരു സ്നാക്ക് ആണ് ഇവിടെ ഉണ്ടാക്കാൻ പോകുന്നത്. അപ്പോൾ എങ്ങിനെയാണ് ഉണ്ടാകുന്നത് എന്ന് നോക്കാം. അതിനായി ആദ്യം 3/4 കപ്പ് ഉഴുന്ന് 4 മണിക്കൂർ വെള്ളത്തിൽ കുതിർത്തിയെടുത്ത് നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കുക. എന്നിട്ട് ഇത് മിക്സിയുടെ ജാറിലേക്ക് ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് 1 കോഴിമുട്ട

പൊട്ടിച്ചൊഴിച്ച് മിക്സിയിൽ ഒന്ന് കറക്കിയെടുത്ത് ഒരു ബൗളിലേക്ക് മാറ്റുക. എന്നിട്ട് ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്, 1 പച്ചമുളക്, കറിവേപ്പില, മല്ലിയില, 1 സവാള അരിഞ്ഞത്, 1 tbsp ഇഞ്ചി അരിഞ്ഞത്, 1 tsp മുളക്പൊടി, 1 മുളക് ചതച്ചത്, 1/4 കപ്പ് അരിപൊടി എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കുക. പിന്നീട് ഇത് കൈകൊണ്ട് പരിപ്പുവടയുടെ ഷേപ്പിൽ ആക്കിയെടുക്കുക. എന്നിട്ട് ഇത് ചൂടുള്ള എണ്ണയിൽ ഫ്രൈ ചെയ്തെടുക്കാം.

അതിനായി ഒരു പാൻ അടുപ്പത്തു വെച്ചു ചൂടാക്കിയ ശേഷം അതിലേക്ക് എണ്ണയൊഴിക്കുക. എണ്ണ നല്ലപോലെ ചൂടായി വരുമ്പോൾ അതിലേക്ക് തയ്യാറാക്കിവെച്ചിരിക്കുന്ന മാവ് ഇട്ടു കൊടുക്കാവുന്നതാണ്. തിരിച്ചു മറിച്ചും ഇട്ട് നല്ലപോലെ മുരിഞ്ഞ് ഫ്രൈ ആയി വരുമ്പോൾ നമുക്കിത് എണ്ണയിൽ നിന്നും കോരി എടുക്കാവുന്നതാണ്. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ കണ്ടു നോക്കൂ.Tasty Crispy Uzhunnu Snack Recipe

Leave A Reply

Your email address will not be published.