ഇനി രാവിലെ എന്നും ഈ സോഫ്റ്റ് റാഗി ഇഡ്ഡലി തന്നെ! റാഗി കൊണ്ട് പഞ്ഞി പോലത്തെ നല്ല സോഫ്റ്റ് ഇഡ്ഡലി ഇങ്ങനെ ഉണ്ടാക്കി നോക്കൂ | Easy Soft Ragi Idli Recipe

Easy Soft Ragi Idli Recipe: എല്ലാ വീടുകളിലും പ്രഭാത ഭക്ഷണങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നായിരിക്കും ഇഡ്ഡലി. എന്നാൽ സാധാരണയായി അരിയും ഉഴുന്നും ഉപയോഗിച്ചുള്ള ഇഡലി ആയിരിക്കും മിക്ക വീടുകളിലും ഉണ്ടാക്കാറുള്ളത്. അതിൽ നിന്നെല്ലാം വ്യത്യസ്തമായി വളരെയധികം പോഷക ഗുണങ്ങളോട് കൂടിയ ഒരു റാഗി ഇഡ്ഡലി എങ്ങനെ തയ്യാറാക്കാമെന്ന്‌ വിശദമായി നമുക്ക് മനസ്സിലാക്കാം.

റാഗി ഇഡ്ഡലി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒന്നര കപ്പ് അളവിൽ റാഗി, മുക്കാൽ കപ്പ് അളവിൽ ഇഡലി അരി, അരക്കപ്പ് അളവിൽ ഉഴുന്ന്, ഒരു ടേബിൾ സ്പൂൺ സ്പൂൺ അളവിൽ അവൽ, ഒരു ടീസ്പൂൺ ഉലുവ, വെള്ളം, ആവശ്യത്തിനു ഉപ്പ് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് റാഗിയും, ഉഴുന്നും, അരിയും, ഉലുവയും ഇട്ട് നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് കുതിരാനായി മാറ്റിവയ്ക്കാം.

ഏകദേശം മൂന്നു മുതൽ നാലു മണിക്കൂർ കഴിയുമ്പോൾ തന്നെ എല്ലാ സാധനങ്ങളും നന്നായി കുതിർന്നു കിട്ടുന്നതാണ്. അതിനുശേഷം ഈ ഒരു കൂട്ട് അരച്ചെടുക്കുന്നതിനു മുൻപായി എടുത്തു വച്ച അവൽ കൂടി കുതിർത്തി എടുക്കണം. വെറും ഒരു മിനിറ്റ് നേരം വെള്ളമൊഴിച്ചു വെച്ചാൽ അവൽ കുതിർന്നു കിട്ടുന്നതാണ്. അരിച്ചുവെച്ച റാഗിയുടെ കൂട്ട് മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളം ചേർത്ത് രണ്ടോ മൂന്നോ തവണയായി അരച്ചെടുക്കുക.

അതിനുശേഷം കുതിർത്തി വെച്ച അവൽ കൂടി നല്ലതുപോലെ അരച്ചെടുക്കുക. എല്ലാ മാവും നല്ലതുപോലെ മിക്സ് ചെയ്ത ശേഷം എട്ടു മണിക്കൂർ പൊന്താനായി മാറ്റി വയ്ക്കാം. ഇഡ്ഡലി ഉണ്ടാക്കുന്നതിനു മുൻപായി ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് മാവിന്റെ കൺസിസ്റ്റൻസ് ശരിയാക്കി എടുക്കുക. അതിനുശേഷം ഇഡലി പാത്രത്തിൽ വെള്ളമൊഴിച്ച് ആവി കയറ്റാനായി വയ്ക്കാം. ഇഡ്ഡലിത്തട്ടിൽ എണ്ണ തടവിയ ശേഷം മാവൊഴിച്ച് 20 മിനിറ്റ് നേരം ആവി കയറ്റി എടുക്കുക. Easy Soft Ragi Idli Recipe

Read more

ഇതാണ് മകളെ ആ ട്രിക്ക്! നാരങ്ങ അച്ചാറിൻ്റെ രുചി കൂട്ടാനുള്ള അമ്മച്ചിയുടെ ട്രിക്ക്; ഈ ചേരുവ മതി രുചി ഇരട്ടിയാക്കും

Leave A Reply

Your email address will not be published.