ഈ സൂത്രം ചെയ്താൽ മതി ഫ്രീസറിൽ ഇനി ഒരിക്കലും ഐസ് കട്ട പിടിക്കില്ല! ഫ്രിഡ്‌ജ്‌ ഇനി ഒരിക്കലും ക്ലീൻ ചെയ്യണ്ട!! | Freezer Over Cooling Tips

Freezer Over Cooling Tips: അടുക്കള ജോലികളിൽ പലവിധ എളുപ്പവഴികളും പരീക്ഷിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അവ എത്രത്തോളം ഫലപ്രദമാണ് എന്നതാണ് പ്രധാന പ്രശ്നം. അടുക്കള ജോലികൾ എളുപ്പമാക്കാനായി തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. തേങ്ങ പൊട്ടിച്ച് വച്ചു കഴിഞ്ഞാൽ പെട്ടെന്ന് കേടായി പോകുന്നത് ഒഴിവാക്കാനായി തേങ്ങാമുറിയുടെ ചുറ്റും അല്പം എണ്ണ തടവി കൊടുത്താൽ മതി.

ഇങ്ങനെ ചെയ്യുമ്പോൾ തേങ്ങാമുറി എത്രനാൾ ഇരുന്നാലും കേടാകാതെ സൂക്ഷിക്കാൻ സാധിക്കും. അതുപോലെ അടുക്കളയിലെ ഫ്ലോറിലോ മറ്റോ എണ്ണ പോയി കഴിഞ്ഞാൽ അത് ക്ലീൻ ചെയ്യുക എന്നത് എളുപ്പമുള്ള കാര്യമല്ല. മാത്രമല്ല ആരെങ്കിലും അറിയാതെ ആ വഴി വന്നാൽ തെന്നി വീഴാനുള്ള സാധ്യതയും കൂടുതലാണ്. അത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനായി എണ്ണ വീണയിടത്ത് അല്പം ഗോതമ്പുപൊടി ഇട്ടശേഷം തുടച്ചെടുക്കുകയാണെങ്കിൽ എളുപ്പത്തിൽ വൃത്തിയായി കിട്ടുന്നതാണ്.

സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഫ്രിഡ്ജ് പുത്തനായി സൂക്ഷിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാൽ ഫ്രിഡ്ജ് എപ്പോഴും ഭംഗിയായി സൂക്ഷിക്കാൻ അതിന്റെ ട്രേകൾ പുറത്തെടുത്ത് മുകളിലായി പ്ലാസ്റ്റിക് റാപ്പർ ചുറ്റി കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ ട്രേകൾ എപ്പോഴും വൃത്തിയായി തന്നെ ഇരിക്കുന്നതാണ്. അതുപോലെ ഫ്രീസറിൽ മഞ്ഞു കെട്ടി ഉണ്ടാവുന്ന പ്രശ്നങ്ങൾ ഒഴിവാക്കാനായി സിൽവർ ഫോയിൽ എടുത്ത് ഉൾഭാഗത്തെല്ലാം നല്ലതുപോലെ റാപ്പ് ചെയ്തു കൊടുക്കുക. ശേഷം അതിനു മുകളിലായി അല്പം ഉപ്പ് വിതറി കൊടുക്കാവുന്നതാണ്.

ഇങ്ങിനെ ചെയ്യുകയാണെങ്കിൽ ഐസ് കട്ടപിടിക്കുന്ന പ്രശ്നം പാടെ ഇല്ലാതാക്കാനായി സാധിക്കും. സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന സ്വർണ്ണം ചളി പിടിച്ച് കേടാകുന്നത് ഒരു പതിവ് കാഴ്ചയായിരിക്കും. അത്തരം അവസരങ്ങളിൽ സ്വർണം എളുപ്പത്തിൽ ക്ലീൻ ചെയ്തെടുക്കാനായി ഉപയോഗിച്ച് തീരാറായ കെച്ചപ്പിന്റെ കുപ്പി വീട്ടിലുണ്ടെങ്കിൽ അതിൽ അല്പം സോപ്പുപൊടിയും,വെള്ളവും ചേർത്ത് സ്വർണം ഇട്ടുവയ്ക്കുക. ശേഷം ക്ലീൻ ചെയ്ത് എടുക്കുകയാണെങ്കിൽ സ്വർണ്ണം നല്ല രീതിയിൽ തിളക്കത്തോടെ ലഭിക്കുന്നതാണ്. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.Freezer Over Cooling Tips

Leave A Reply

Your email address will not be published.