ഐസിട്ടു കറക്കുന്ന ഒരു ട്രിക്ക്! നല്ല പഞ്ഞി പഞ്ഞി പോലെ ആവി പറക്കും സോഫ്റ്റ് ഗോതമ്പ് പുട്ട് ഉണ്ടാക്കാം | Soft Wheat Puttu Making Tips

Soft Wheat Puttu Making Tips: ആവി പറക്കും പഞ്ഞി പുട്ട്! ഈ ഒരു ട്രിക്ക് ആണ് നല്ല പഞ്ഞി പോലെ സോഫ്റ്റ് ഗോതമ്പ് പുട്ട് ഉണ്ടാക്കുവാൻ. പുട്ട് ഇഷ്ടമല്ലാത്ത മലയാളികൾ ചുരുക്കമായിരിക്കും. എന്നാൽ പലപ്പോഴും ഉണ്ടാക്കി കഴിഞ്ഞ് കുറച്ച് സമയം കഴിയുമ്പോഴേക്കും വളരെയധികം കട്ടിയാവുന്നത് കൊണ്ട് തന്നെ പുട്ട് കഴിക്കുക എന്നത് പലർക്കും ഇപ്പോൾ ഇഷ്ടമല്ലാത്ത ഒന്നായി മാറിയിരിക്കുകയാണ്.

ഈ സാഹചര്യത്തിൽ ഗോതമ്പു പുട്ട് എങ്ങനെ വളരെ പെട്ടെന്ന് തന്നെ നല്ല മയത്തോടുകൂടി തയ്യാറാക്കാം എന്നാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് ആവശ്യത്തിന് ഗോതമ്പുപൊടി ഒരു പാത്രത്തിലേക്ക് എടുത്തശേഷം നന്നായി ഒന്ന് ചൂടാക്കുകയാണ്. ഇത് ഒന്ന് ചൂടായി വരുമ്പോഴേക്കും അല്പം ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യാം. ഇത് നന്നായി ഒന്ന് ചൂടായി വരുമ്പോൾ നല്ല ഒരു മണം നമുക്ക് അനുഭവപ്പെടും.

അതിനു ശേഷം ഇത് ഒരു പേപ്പറിലേക്ക് ചൂടാറാൻ ആയി മാറ്റി വെക്കാവുന്നതാണ്. ഗോതമ്പുപൊടി വറുത്ത പാത്രത്തിൽ തന്നെ വെച്ചു കഴിഞ്ഞാൽ അത് ഒരുപാട് മൂത്ത് പോകുന്നതിന് കാരണമാകും. അതുകൊണ്ടാണ് ഇത് മറ്റൊരു പാത്രത്തിലേക്കോ പേപ്പറിലേക്കോ മാറ്റി ചൂട് ഒന്ന് ആറാൻ വേണ്ടി വെക്കുന്നത്. അതിനുശേഷം ഇത് ഒരു മിക്സിയുടെ ജാറിലേക്ക് ഇടാവുന്നതാണ്. ഗോതമ്പുപൊടിക്കൊപ്പം തന്നെ പൊടി എടുത്ത അതേ പാത്രത്തിൽ

നിറയെ ഐസ് ക്യൂബുകൾ എടുത്ത് ഈ മിക്സിയുടെ ജാറിലേക്കിട്ട് നന്നായി ഒന്ന് അടിച്ചെടുക്കുക. ഐസ്ക്യൂബ് ഇടുമ്പോൾ അത് ഗോതമ്പുപൊടി എല്ലാ ഭാഗത്തും നനവ് ഉണ്ടാകുന്നതിനും ആവി വരുമ്പോൾ നല്ല പഞ്ഞിപോലെ ആകുന്നതിനു സഹായകമാണ്. ഇനി ഐസ് ചേർത്ത ഗോതമ്പുപൊടി കുറ്റിയിൽ തേങ്ങ നിറച്ചശേഷം സാധാരണഗതിയിൽ പുട്ട് ഉണ്ടാക്കുന്നത് പോലെ തന്നെ ഉണ്ടാക്കി എടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ. Soft Wheat Puttu Making Tips

Read more

ഒരൊറ്റ ദിവസം മതി ഏത് മൺചട്ടിയും മയക്കി എടുക്കാൻ! 1 ദിവസം കൊണ്ട് മൺചട്ടി മയക്കാൻ 2 കിടിലൻ എളുപ്പവഴികൾ

Leave A Reply

Your email address will not be published.