രാവിലെ ഇനി എന്തെളുപ്പം! പഞ്ഞി പോലെ സോഫ്റ്റായ കുട്ടി അപ്പം ഇങ്ങനെ ഉണ്ടാക്കി നോക്കൂ! ഇതിന്റെ രുചി അറിഞ്ഞാ വിടൂല | Tasty Soft Paniyaram Breakfast Recipe

Tasty Soft Paniyaram Breakfast Recipe: രാവിലത്തെ ചായക്കടി പലപ്പോഴും അമ്മമാർക്ക് തലവേദനയാണ്. എന്നും വ്യത്യസ്ഥങ്ങളായ വിഭവങ്ങൾ കഴിക്കാനാണ് എല്ലാവർക്കും ഇഷ്ടം. രാവിലത്തെ ചായക്കടി ഒന്ന് മാറ്റി ചിന്തിച്ച് ഒരു അടിപൊളി ബ്രേക്ഫാസ്റ്റ് കോമ്പോ പരിചയപ്പെട്ടാലോ. നല്ല ടേസ്റ്റിയും പഞ്ഞി പോലെ സോഫ്‌റ്റും ആയ ഒരു വെള്ളപ്പനിയാരും അതിന്റെ കൂടെ സൂപ്പർ കോമ്പിനേഷനായ ഒരു വെജിറ്റബിൾ മുട്ട കുറുമയും തയ്യാറാക്കാം.

  • പച്ചരി – 2 കപ്പ് (250 ml)
  • തേങ്ങ – 1 കപ്പ്
  • ചോറ് – 1 കപ്പ്
  • വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ
  • പഞ്ചസാര – 1 ടേബിൾ സ്പൂൺ
  • ഇൻസ്റ്റന്റ് യീസ്റ്റ് – 1/2 ടീസ്പൂൺ

ആദ്യമായി 250 ml കപ്പിൽ രണ്ട് കപ്പ് പച്ചരി എടുത്ത് ഒരു പാത്രത്തിലേക്ക് ഇട്ട് കൊടുക്കണം. എടുത്തുവച്ച പച്ചരി നാലോ അഞ്ചോ തവണ നന്നായി കഴുകിയശേഷം കുറച്ച് അധികം വെള്ളമൊഴിച്ച് കുതിരാനായി വെക്കണം. നാലു മുതൽ അഞ്ചു മണിക്കൂർ വരെ നന്നായി കുതിർത്തിയെടുത്ത പച്ചരി വീണ്ടും നല്ലപോലെ കഴുകിയെടുത്ത ശേഷം വെള്ളം തോരാനായി ഒരു അരിപ്പ പാത്രത്തിലേക്ക് മാറ്റാം. വെള്ളം നല്ലപോലെ തോർന്ന പച്ചരിയിലേക്ക് ഒരു കപ്പ് ചോറും അതുപോലെ ഒരു കപ്പ് അളവിൽ തേങ്ങ ചിരകിയതും കൂടെ ചേർത്ത് കൊടുക്കാം. ശേഷം ഇവയെല്ലാം കൂടെ മിക്സിയുടെ ജാറിൽ ഇട്ട് രണ്ട് തവണയായി അരച്ചെടുക്കാം.

ആദ്യത്തെ തവണ പകുതി ഭാഗത്തോളം ചേർത്ത് അതിലേക്ക് അര ടീസ്പൂൺ ഇൻസ്റ്റന്റ് യീസ്റ്റും ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ഒരു കപ്പ് വെള്ളവും കൂടെ ചേർത്ത് നന്നായി മഷി പോലെ അരച്ചെടുക്കാം. ശേഷം ഇത് മറ്റൊരു പാത്രത്തിലേക്ക് ഒഴിച്ച്‌ കൊടുക്കാം. അടുത്തതായി ബാക്കിയുള്ള ഭാഗം കൂടെ മിക്സിയുടെ ജാറിലേക്കിട്ട് അതിലേക്ക് മുക്കാൽ കപ്പ് വെള്ളവും കൂടെ ചേർത്ത് നല്ലപോലെ അരച്ചെടുക്കാം. തയ്യാറാക്കി വച്ച ബാറ്ററിലേക്ക് ഇത് ഒഴിച്ച് കൊടുക്കാം. രുചികരമായ ഈ ബ്രേക്ഫാസ്റ്റ് എങ്ങനെ തയ്യാറാക്കുന്നത് എന്നറിയാൻ വീഡിയോ കണ്ടോളൂ. Tasty Soft Paniyaram Breakfast Recipe

Read more

ഇച്ചിരി തേങ്ങയും റവയും കൊണ്ട് ഒരു അടിപൊളി പലഹാരം! ഇതിൻ്റെ രുചി അറിഞ്ഞാൽ വീണ്ടും വീണ്ടും ഉണ്ടാക്കും

Leave A Reply

Your email address will not be published.