രാവിലെ ഇനി എന്തെളുപ്പം! വെറും 2 ചേരുവ മിക്സിയിൽ ഇങ്ങനെ കറക്കൂ! 2 മിനുറ്റിൽ കിടിലൻ ബ്രേക്ക്ഫാസ്റ്റ് റെഡി | Special Tasty Breakfast Dinner Recipe

Special Tasty Breakfast Dinner Recipe: തിരക്ക് പിടിച്ച ദിവസങ്ങളിൽ നമുക്ക് വളരെ പെട്ടെന്ന് തയ്യാറാക്കിയെടുക്കാവുന്ന വിഭവങ്ങളാണ് ഉചിതം. വെറും രണ്ട് മിനുട്ടില്‍ രണ്ട് ചേരുവ ഉപയോഗിച്ച് ഒരു അടിപൊളി ബ്രേക്ഫാസ്റ്റ് ആയാലോ. ചില ദിവസങ്ങളിൽ നമ്മുടെ അടുക്കളയിൽ ദോശമാവോ അപ്പത്തിന്റെ മാവോ ഒന്നും തന്നെ ഉണ്ടാകാറില്ല. അത്തരം ദിവസങ്ങളിൽ വളരെ പെട്ടെന്ന് മിക്സിയിൽ ഒന്ന് കറക്കിയാൽ മാത്രം മതി ബ്രേക്ഫാസ്റ്റ് റെഡി. രുചികരമായ ഈ പ്രാതൽ തയ്യാറാക്കാം.

  • മൈദ – 1 കപ്പ്
  • പഞ്ചസാര – 1/2 സ്പൂൺ
  • വെളിച്ചെണ്ണ – 1 സ്പൂൺ
  • മുട്ട – 2

Tasty Breakfast Dinner

ആദ്യം ഒരു മിക്സിയുടെ ജാറെടുത്ത് അതിലേക്ക് ഒരു കപ്പ് മൈദ ചേർക്കണം. മൈദക്ക് പകരമായി ആട്ടയും ഉപയോഗിക്കാം. ശേഷം ഇതിലേക്ക് മൂന്ന് നുള്ള് ഉപ്പും ചെറിയൊരു ക്രിസ്പിനസ് കിട്ടാനായി അരസ്പൂൺ പഞ്ചസാരയും ചേർത്ത് കൊടുക്കാം. കൂടാതെ ഒരു സ്പൂൺ വെളിച്ചെണ്ണയും ഒരു കപ്പ് വെള്ളവും കൂടെ ചേർത്ത് നന്നായി മിക്സിയിൽ അടിച്ചെടുക്കാം. അടിച്ചെടുത്ത മിക്സ് ഒരു പാത്രത്തിലേക്ക് മാറ്റി ഇതിലേക്ക് രണ്ട് മുട്ട പൊട്ടിച്ച് ഒഴിച്ച് കൊടുക്കണം. ശേഷം ഇത് നല്ലപോലെ മിക്സ് ചെയ്തെടുക്കാം.

അടുത്തതായി ഒരു നോൺസ്റ്റിക് പാൻ അടുപ്പിൽ വച്ച് ചൂടായി വരുമ്പോൾ ഇതിലേക്ക് രണ്ട് തവി മാവ് കോരിയൊഴിക്കണം. ശേഷം മാവ് നന്നായി ചുറ്റിച്ച് കൊടുക്കണം. ശേഷം തിരിച്ചിട്ട് ചെറുതായി പൊങ്ങി വരുമ്പോൾ അൽപ്പം എണ്ണ തടവിക്കൊടുക്കാം. രണ്ട് വശവും വെന്ത് വരുമ്പോൾ പാനിൽ നിന്നും കോരി മാറ്റാം. ശേഷം മാവ് കോരിയൊഴിച്ച് ഓരോന്നായി ചുട്ടെടുക്കാം. വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാവുന്ന രുചികരമായ പ്രാതൽ റെഡി. Special Tasty Breakfast Dinner Recipe

Read more

എന്റെ പൊന്നു ചിരട്ടേ! ചിരട്ട വീട്ടിൽ ഉണ്ടായിട്ടും ഇങ്ങനെ ചെയ്യാൻ ഇതുവരെ തോന്നീലല്ലോ! കണ്ടു നോക്കൂ നിങ്ങൾ ഞെട്ടും

Leave A Reply

Your email address will not be published.