ഉപ്പിലിട്ട പാത്രം കാലിയാക്കുന്നത് അറിയില്ല!! ഈ സ്പെഷ്യൽ ചേരുവ ചേർത്ത് നെല്ലിക്ക ഉപ്പിലിട്ടു നോക്കൂ! | Tasty Special Nellikka Uppilittathu

ഈ സ്പെഷ്യൽ ചേരുവ ചേർത്ത് നെല്ലിക്ക ഉപ്പിലിട്ടു നോക്കൂ! പിന്നെ ഉപ്പിലിട്ട പാത്രം കാലിയാക്കുന്നത് അറിയില്ല! നെല്ലിക്ക ഉപ്പിലിടുമ്പോൾ മുകളിൽ വെള്ള പൊടി പാട കെട്ടാതിരിക്കാനും ഉപ്പിലിട്ടത് വർഷങ്ങളോളം കേടാകാതെ ഇരിക്കാനും ഈ കാര്യങ്ങൾ ചെയ്യാൻ മറക്കല്ലേ! നെല്ലിക്ക ഉപ്പിലിട്ടത് ഇഷ്ടമില്ലാത്തവർ ആരും ഉണ്ടാകില്ല. പക്ഷേ പലപ്പോഴും നമ്മൾ വീടുകളിൽ

നെല്ലിക്ക ഉപ്പിൽ ഇട്ടാൽ കടയിൽനിന്ന് ഉപ്പിലിട്ട നെല്ലിക്ക കഴിക്കുന്ന രുചിയോടെ കഴിക്കാൻ സാധിക്കാറില്ല എന്ന് പലരും പരാതി പറയാറുണ്ട്. എന്തുകൊണ്ടാണ് കടയിൽ നിന്നും കിട്ടുന്ന നെല്ലിക്ക ഉപ്പിലിട്ടത് ഇന്ന് നമ്മൾ വീടുകളിൽ ഉണ്ടാക്കുന്ന നെല്ലിക്ക ഉപ്പിലിട്ടതിനേക്കാൾ സ്വാദ് കൂടുന്നത് എന്ന് അറിയാമോ. അതിന് ചില സൂത്രവിദ്യകൾ ഉണ്ട്. കടയിൽ നിന്ന് കിട്ടുന്ന അതേ രുചിയിൽ

നെല്ലിക്ക ഉപ്പിലിട്ടത് കഴിക്കണമോ എങ്കിൽ ഇനി മുതൽ ഇങ്ങനെ വീടുകളിൽ നെല്ലിക്ക ഉപ്പിലിടു. നെല്ലിക്ക ഉപ്പിലിടുന്നതിനു മുമ്പായി നന്നായി കഴുകി വൃത്തിയാക്കുക. ശേഷം ഉപ്പും മുളകും നെല്ലിക്കയിൽ നന്നായി പിടിക്കുന്നതിനായി നെല്ലിക്കയുടെ ഓരോ ഭാഗങ്ങളിൽ ചെറുതായി മുറിച്ചു കൊടുക്കുക. ശേഷം നെല്ലിക്ക നല്ലതുപോലെ മുങ്ങി കിടക്കാൻ പാകത്തിന് വെള്ളം ഒരു പാത്രത്തിൽ ഒഴിച്ച് അൽപം ചൂടാക്കുക.

ആവശ്യത്തിന് ഉപ്പും ചേർത്ത്, അതിനുശേഷം വേണം വെള്ളം ചൂടാക്കാൻ. ഇനി നെല്ലിക്കയിൽ എരിവ് കിട്ടുന്നതിനായി അല്പം കാന്താരിമുളകും ഒരു കഷണം ഇഞ്ചി നന്നായി വൃത്തിയാക്കിയതും എടുക്കുക. വെള്ളം നന്നായി ചൂടായ ശേഷം അതിലേക്ക് നെല്ലിക്ക ചേർത്ത് കൊടുക്കുക. വെള്ളം നെല്ലിക്കയിട്ട് തിളച്ചതിനു ശേഷം തീ ഓഫ് ചെയ്യുക. ബാക്കി വിവരങ്ങൾ വിശദമായി അറിയാൻ ഈ വീഡിയോ മുഴുവനായും കാണുക. Tasty Special Nellikka Uppilittathu

Leave A Reply

Your email address will not be published.