ഉഴുന്ന് ബോട്ടിലോടെ എടുത്തു ഇങ്ങനെ ഫ്രീസറിൽ വയ്ക്കൂ! ഈ സൂത്രം അറിഞ്ഞാൽ ഇപ്പോ തന്നെ ചെയ്തു നോക്കൂ; അപ്പോൾ കാണാം മാജിക് | Uzhunnu In Fridge Freezer Tips

Uzhunnu In Fridge Freezer Tips: ഉഴുന്ന് ബോട്ടിലോടെ എടുത്തു ഇങ്ങനെ ഫ്രീസറിൽ വയ്ക്കൂ! ഈ സൂത്രം അറിഞ്ഞാൽ ഇപ്പോ തന്നെ ചെയ്തു നോക്കൂ; അപ്പോൾ കാണാം മാജിക്. ഇത്രയും കാലം ഈ സൂത്രം അറിയാതെ പോയല്ലോ എന്റെ ഈശ്വരാ. ഒരു ഗ്ലാസ് ഉഴുന്നു നല്ലപോലെ കഴുകിയതിനു ശേഷം വെള്ളത്തിലിട്ട് ഒരു മണിക്കൂർ കുതിർത്തതിനു ശേഷം ഫ്രീസറിൽ വയ്ക്കുക. ഫ്രീസറിൽ മിനിമം രണ്ടു മണിക്കൂർ എങ്കിലും വയ്ക്കണം.

ശേഷം ഉഴുന്ന് ഒരു മിക്സിയുടെ ജാർ ഇട്ട് അരച്ചെടുക്കുക. ഒരു ഗ്ലാസ് ഉഴുന്നിന് രണ്ട് ഗ്ലാസ് അരി എന്ന് കണക്കിലെടുക്കേണ്ടതാണ്. അരിയും നല്ലപോലെ കഴുകിയതിനു ശേഷം കുതിർത്തു രണ്ടു മണിക്കൂർ ഫ്രീസറിൽ വയ്ക്കുക. ശേഷം അരിയും ഒരുപിടി ചോറും ആവശ്യത്തിന് ഉപ്പും കുറച്ച് വെള്ളവും ഒഴിച്ച് നല്ലപോലെ അരച്ചെടുക്കുക. തണുത്ത അരി അരച്ചെടുക്കുന്നതു കൊണ്ടുതന്നെ മിക്സിയുടെ ജാർ ഒരു കാരണവശാലും ചൂട് ആവുകയില്ല.

ഈ അരി നേരെ ഉഴുന്നിൽ ഒഴിച്ചു കഴിയുമ്പോൾ നല്ലപോലെ പൊങ്ങി വരുന്നതായി കാണാം. അതേസമയം അരി മിക്സിയുടെ ജാർ ഇട്ട് ചൂടായതിനു ശേഷം ആണ് ചേർത്തു കൊടുക്കുന്നത് എങ്കിൽ പൊങ്ങി വരുവാൻ ഒരുപാട് സമയമെടുക്കും. നല്ലപോലെ ഇളക്കിയതിനു ശേഷം ഒരു രാത്രി മുഴുവൻ നല്ലപോലെ മൂടിവെക്കുക. മാവ് മിക്സിയുടെ ജാർ ഇട്ട് അരച്ചെടുക്കുമ്പോൾ ചൂട് ആവുകയാണെങ്കിൽ ഇഡ്ഡലി ശരിക്കും സോഫ്റ്റ് ആവുകയില്ല.

ശേഷം ഇഡ്ഡലി തട്ടിൽ മാവ് ഒഴിച്ച് വേവിച്ചെടുക്കുക. വെന്തു കഴിയുമ്പോൾ ഇഡ്ഢലിത്തട്ടിൽ മുകളിൽ മാവ് പൊങ്ങി വരുന്നതായി കാണാം. മാവ് തട്ടിൽ ഒഴിക്കുമ്പോൾ കുത്തിയിളക്കി കോരി ഒഴിച്ചു കൊടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അങ്ങനെ ഇറങ്ങുകയാണെങ്കിൽ അടിയിലെ മാവിന്റെ സോഫ്റ്റ് പോകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായും കാണൂ. Uzhunnu In Fridge Freezer Tips

Read more

കല്ല്യാണം പൊളിച്ചു! ഇന്ദ്രൻസേട്ടൻ സുരേഷ് ഗോപിക്ക് കൊടുത്ത സർപ്രൈസ്; ഞെട്ടലോടെ സുരേഷേട്ടൻ

Leave A Reply

Your email address will not be published.