ഇനി ആപ്പിനെ കൊണ്ട് പണി എടുപ്പിച്ച് SMART ആവാം | CHAT GPT ANDROID IN PLAYSTORE

കഴിഞ്ഞ കുറച്ച് നാളുകളായി ലോകം മുഴുവൻ ചർച്ച ചെയ്യപ്പെടുന്ന ഒരു സുപ്രധാന വിഷയമാണ് Chat GPT എന്നത്. എന്നാൽ നമുക്ക് ഇത് ഗുണമാണോ ദോഷമാണോ വരുത്തുക എന്ന് ഉള്ള കാര്യത്തിൽ ഇപ്പോളും പല സംവാദങ്ങളും നടന്ന് കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഇതാ കൃത്രിമ നിർമിതബുദ്ധി ചാറ്റ് ബോട്ട് സേവനമായ ചാറ്റ് GPT ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. 2022 നവംബര് 30 ന് OPEN AI വികസിപ്പിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ് ബോട്ട് ആണ് CHAT GPT . 2015 ലാണ് എലോൺ മസ്ക് OPEN AI സ്ഥാപിച്ചത്. കുട്ടികളുടെ പ്രൊജക്റ്റ് തുടങ്ങി സിനിമയുടെ തിരക്കഥ വരെ നമുക്ക് ആവശ്യമുള്ള ഫോർമാറ്റിൽ ലഭിക്കുന്നതിനായി ചാറ്റ് GPT ഉപയോഗിക്കാവുന്നതാണ്. കസ്റ്റമൈസഡ് ഇൻസ്ട്രക്ഷൻസ് എന്ന പേരിൽ പുതിയൊരു ഫീച്ചർ ചാറ്റ് GPT പുറത്തിറക്കിയിട്ടുണ്ട്. ചാറ്റ് GPT പ്ലസ് ബീറ്റ ഉപഭോക്താക്കൾക്ക് ആണ് ഇപ്പോൾ ഇത് ലഭ്യമാകുന്നത്.

ഒരു മനുഷ്യനോട് സംസാരിക്കുന്ന അതെ രീതിയിൽ തന്നെ നമുക്ക് സംസാരിക്കാനും എല്ലാ സേവനങ്ങളും ലഭ്യമാക്കുകയും ചെയ്യുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ചാറ്റ് ബോട്ട് ആണ് CHAT GPT. ഈ ലോകത്തിനു കീഴിൽ ഉള്ള എല്ലാ കാര്യങ്ങളും പറഞ്ഞു തരാൻ സഹായിക്കുന്ന ഒരു മനുഷ്യന് തുല്യമായ തരത്തിൽ ആണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. മിക്ക സ്ഥലങ്ങളിലും AI സാങ്കേതികവിദ്യയുടെ പ്രയോഗം നമ്മൾ എല്ലാവരും കണ്ട് അത്ഭുതപ്പെട്ടട്ട് ഉള്ളതാണ്. എന്നാൽ കൃത്യമായി എന്താണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നും ഭാവിയിൽ ബിസിനസ്സുകളെ ഇത് എങ്ങനെ സഹായിക്കും എന്നും കൃത്യമായ അറിവ് നമുക്ക് പലർക്കും ഇല്ല. ചാറ്റ് ജിപിടി ലളിതവും ഉപയോഗിക്കാൻ എളുപ്പവുമാണ്. ഇത് ഉപയോഗിക്കുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം നിങ്ങൾ അതിൽ പ്രസ്താവന ചോദ്യങ്ങൾ ഇൻപുട്ട് ചെയ്യുക എന്നതാണ്. ചാറ്റ് ജിപിടി ഉപയോഗിക്കുന്നതിന്, നിങ്ങൾ ആദ്യം ചെയ്യേണ്ടത് OpenAI-യിൽ ഒരു അക്കൗണ്ട് സൃഷ്ടിക്കുക എന്നതാണ്.CHAT GPT ANDROID IN PLAYSTORE

ചാറ്റ് GPT അവതരിപ്പിച്ചതിന് ശേഷം നമുക്ക് ഏതെങ്കിലും ബ്രൗസർ വഴി ഇത് ലഭ്യമാക്കിയിരുന്നതാണ്.യു എസ് ,ഇന്ത്യ ,ബംഗ്ലാദേശ് ,ബ്രസീൽ എന്നീ രാജ്യങ്ങളിൽ ആണ് ഇപ്പോൾ ചാറ്റ് GPT ആൻഡ്രോയിഡ് അവതരിപ്പിച്ചിരിക്കുന്നത്. മറ്റ് രാജ്യങ്ങളിലേക്കും വരും ദിവസങ്ങളിൽ എത്തിക്കുമെന്ന് ഓപ്പൺ എ ഐ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഏറ്റവും മികച്ച സോഴ്സ് ആയി മാറി തീർന്ന ഒന്നാണ് ChatGPT. 2022 നവംബർ 30-ന് അവതരിപ്പിച്ച ChatGPT , ഭാവിയിൽ ബിസിനസ്സ് പ്രവർത്തനങ്ങളും മറ്റും മാറ്റം വരുത്താനുള്ള ഇതിന്റെ പ്രവർത്തനശേഷി കാരണം ഇത് ലോകമെമ്പാടും ധാരാളം കോലിളക്കങ്ങൾ സൃഷ്ടിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ലബോറട്ടറിയായ ഓപ്പൺഎഐ ആണ് ഇത് വികസിപ്പിച്ചത്.

ചാറ്റ് ജിപിടി ജീവനക്കാരെ മാറ്റിസ്ഥാപിക്കുമെന്നതിനാൽ ഏതാനും മേഖലകളിലെ തൊഴിൽ അവസരങ്ങൾക്ക് ഇത് ഭീഷണിയാകുമെന്ന് എല്ലാവരും ഭയപ്പെടുന്നു. പ്രോഗ്രാമർമാർ, പ്രൊഫസർമാർ, അഭിനേതാക്കൾ, പത്രപ്രവർത്തകർ തുടങ്ങിയ ഒരു കൂട്ടം മേഖലകളിൽ നിന്നുള്ളവർ ചാറ്റ് ജിപിടിയുടെ വെല്ലുവിളി നേരിടുന്നു. ചാറ്റ് ജിപിടിയുടെ വിജയം എല്ലായിടത്തും തിളങ്ങുകയും നിരവധി പ്രമുഖ കമ്പനികളുടെ ശ്രദ്ധ ആകർഷിക്കുകയും ചെയ്തു. ChatGPT ഉപയോഗിക്കുന്നതിന്, നിങ്ങൾ നിങ്ങൾക്ക് അറിയേണ്ട ഒരു ടെക്സ്റ്റ് പ്രോംപ്റ്റോ ഒരു ചോദ്യമോ നൽകിയാൽ മതി. ഇത് ഒരു API സംയോജനം വഴി ഒരു വെബ് ഇന്റർഫേസ് അല്ലെങ്കിൽ അനുയോജ്യമായ ഒരു ആപ്ലിക്കേഷൻ വഴി ചാറ്റ് ജിപിടി നിങ്ങൾക്ക് ഉപയോഗിക്കാം. നിങ്ങൾക്ക് ആവശ്യമുള്ളത് കൊടുത്ത് കഴിഞ്ഞാൽ ChatGPT അത് പ്രോസസ്സ് ചെയ്യുകയും ടെക്‌സ്‌റ്റ് അടിസ്ഥാനമാക്കിയുള്ള പ്രതികരണം സൃഷ്ടിക്കുകയും ചെയ്യുന്നു. CHAT GPT ANDROID IN PLAYSTORE

പ്ലേ സ്റ്റോറിൽ ചാറ്റ് GPT ലഭ്യമാക്കുന്നതിനുള്ള ലിങ്ക്

Leave A Reply

Your email address will not be published.