ചാറ്റുകളിൽ പ്രധാന വിവരങ്ങൾ ഇനി എളുപ്പത്തിൽ കണ്ടെത്താം!വാട്ട്‌സ്ആപ്പിൽ ഗ്രൂപ്പ് ചാറ്റുകളും ഇനി പിൻ ചെയ്യാം | WhatsApp Introduces new feature of Pinned Messages

പ്രധാനപ്പെട്ട മെസ്സേജുകൾ എളുപ്പത്തിൽ കണ്ടെത്തുന്നതിനും ചാറ്റുകളിൽ സന്ദേശങ്ങൾ പിൻ ചെയ്യുന്നതിനും ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചർ വാട്ട്‌സ്ആപ്പ് അവതരിപ്പിക്കുന്നു. ഈ സവിശേഷത ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും ഒരു പ്രത്യേക മെസ്സേജ് ഹൈലൈറ്റ് ചെയ്യാനും അത് ചാറ്റിന്റെ മുകളിലേക്ക് പിൻ ചെയ്യാനും കഴിയും. ഒരു മെസ്സേജ് 30 ദിവസം വരെ ചാറ്റിൽ പിൻ ചെയ്യാൻ കഴിയും. ടെക്‌സ്‌റ്റ്, ഇമോജികൾ എന്നിവ ഉൾപ്പെടെ എല്ലാത്തരം സന്ദേശങ്ങളും പിൻ ചെയ്യാൻ കഴിയും. എന്നിരുന്നാലും, ഉപയോക്താക്കൾക്ക് ഒരു സമയം ഒരു ചാറ്റ് മാത്രമേ പിൻ ചെയ്യാൻ കഴിയൂ.

മെറ്റയുടെ ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്പ് ആയ വാട്ട്‌സ്ആപ്പ് ചൊവ്വാഴ്ച (ഡിസംബർ 13) എക്‌സിൽ (മുൻപത്തെ ട്വിറ്റർ) ഒരു പോസ്റ്റ് വഴി പിൻ ചെയ്യുന്നതിനെ പറ്റിയുള്ള ഫീച്ചർ പ്രഖ്യാപിച്ചു.Telegram പോലുള്ള പ്രമുഖ മെസ്സേജിങ് ആപ്പുകൾ വാട്ട്‌സ്ആപ്പ് ഈ ഫീച്ചർ ഇറക്കുന്നതിന് മുൻപ് ആയി തന്നെ വ്യക്തിഗത, ഗ്രൂപ്പ് ചാറ്റുകൾക്ക് ആയി ഒരു സന്ദേശം പിൻ ചെയ്യാനുള്ള കഴിവ് ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. മെറ്റയുടെ ഉടമസ്ഥതയിലുള്ള കമ്പനി കഴിഞ്ഞ ആഴ്ചയിൽ ‘വ്യൂ വൺ വൺ വോയ്സ് മെസേജുകൾ’ സ്വീകർത്താവിന് ഒരു തവണ മാത്രം പ്ലേ ചെയ്യാൻ കഴിയുന്ന വോയ്‌സ് സന്ദേശങ്ങളിലൂടെ രഹസ്യസ്വഭാവം ഉള്ള വിവരങ്ങൾ പങ്കിടാൻ പുതിയ ഫീച്ചർ ഉപയോക്താക്കളെ അനുവദിക്കുന്നു.

ഗ്രൂപ്പ് സംഭാഷണത്തിൽ ഒരു പ്രത്യേക മെസ്സേജ് ഹൈലൈറ്റ് ചെയ്യാനും അത് ആ ചാറ്റിന്റെ മുകളിലേക്ക് പിൻ ചെയ്യാനും ഈ ഫീച്ചർ ഉപയോക്താക്കളെ അനുവദിക്കുന്നു. ഒരു മെസ്സേജിൽ ദീർഘനേരം അമർത്തി മെനുവിൽ നിന്ന് പിൻ എന്ന ഓപ്ഷൻ സെലക്ട് ചെയ്ത് ഉപയോക്താക്കൾക്ക് ഒരു ചാറ്റ് പിൻ ചെയ്യാൻ കഴിയും. 24 മണിക്കൂർ, ഏഴ് ദിവസം അല്ലെങ്കിൽ ഒരു മാസം ചാറ്റിൽ ഒരു സന്ദേശം പിൻ ചെയ്യാൻ കഴിയും.അഡ്‌മിൻമാർക്ക് മാത്രമാണോ അതോ എല്ലാ അംഗങ്ങൾക്കും ഒരു സന്ദേശം പിൻ ചെയ്യാൻ തിരഞ്ഞെടുക്കാനാകുമോ എന്ന് ഗ്രൂപ്പ് അഡ്മിൻമാർക്ക് തിരഞ്ഞെടുക്കാനാകും. എന്നിരുന്നാലും, വാട്ട്‌സ്ആപ്പ് ചാനലുകളിൽ പിൻ ചാറ്റ് ഫീച്ചർ കൊണ്ടുവരുമോ എന്നത് ഇതുവരെ വ്യക്തമായിട്ടില്ല. വോയിസ് മെസ്സേജുകൾ, ഫയലുകൾ, ഇമോജികൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവയുൾപ്പെടെ എല്ലാ തരത്തിലുള്ള സന്ദേശങ്ങളും പിൻ ചെയ്യാൻ കഴിയും.

വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ, സന്ദേശങ്ങൾ പിൻ ചെയ്യാനുള്ള കഴിവ് അഡ്മിൻമാർക്കോ മറ്റ് അംഗങ്ങൾക്കോ ​​നൽകണമോ എന്നത് അഡ്മിൻമാർക്ക് തീരുമാനിക്കാം. എപ്പോൾ വേണമെങ്കിലും ഇവ അൺപിൻ ചെയ്യാനും സാധിക്കുന്നതാണ്. ടെക്‌സ്‌റ്റ്, ഇമോജി എന്നിവയും ഉൾപ്പെടെ ഒരു സംഭാഷണത്തിലെ ഏത് തരത്തിലുള്ള സന്ദേശവും ഉപയോക്താക്കൾക്ക് പിൻ ചെയ്യാൻ കഴിയുമെന്ന് വാട്സ്ആപ്പ് വ്യക്തമാക്കി. മെനുവിലേക്ക് പോയി ‘പിൻ’ എന്നതിൽ ക്ലിക്ക് ചെയ്ത് ഒരു സന്ദേശം പിൻ ചെയ്യാൻ കഴിയും. പിൻ ചെയ്ത സന്ദേശത്തിന്റെ ദൈർഘ്യം ഇനി നമുക്ക് തന്നെ തിരഞ്ഞെടുക്കാവുന്നതാണ്. നിങ്ങളുടെ ഡിവൈസ് iPhone ആണെങ്കിൽ പിൻ ചെയ്യാൻ ആഗ്രഹിക്കുന്ന ചാറ്റിൽ വലത് ഭാഗത്തേക്ക് സ്വൈപ്പ് ചെയ്‌തുകൊണ്ടോ Android-ൽ പിൻ ചെയ്യാൻ ആഗ്രഹിക്കുന്ന ചാറ്റ് അമർത്തി പിടിച്ച് കൊണ്ടോ ഇത് ചെയ്യാം.WhatsApp Introduces new feature of Pinned Messages

Read more

കിടിലൻ ഫീച്ചറുകളുമായി Poco C65 ഡിസംബറിൽ ഇന്ത്യയിൽ എത്തുന്നു

Leave A Reply

Your email address will not be published.