വരും വർഷങ്ങൾ പെട്രോൾ ഡീസൽ വാഹനങ്ങൾ നിരത്തിൽ കാണില്ല ; എണ്ണിയാൽ ഒതുങ്ങാത്ത ഇലക്ട്രിക് കാറുകൾ നിരത്തിൽ | Increasing demand for electric cars

ലോകത്തിലെ പല പ്രമുഖ രാജ്യങ്ങളെയും പോലെ ഇന്ത്യയും ഇലക്ട്രിക്ക് വാഹന വിപണിയുടെ കാര്യത്തിൽ ഏറ്റവും മുൻപന്തിയിൽ എത്തുകയാണ്. പല പ്രമുഖ വാഹന നിർമ്മാതാക്കളാണ് ഇന്ത്യയിലേക്ക് ഈ രഗത്തേക്ക് വന്നു കൊണ്ടിരിക്കുകയാണ്. ഒരു വർഷത്തിനുള്ളിൽ തന്നെ ഇരുപതിലധികം പുതിയ ഇലക്ട്രിക് വാഹനങ്ങളാണ് റിലീസ് ചെയ്തത്. വിവിധ പദ്ധതികളാണ് ഈ വാഹനത്തിന്റെ നിർമ്മാതാക്കൾ ഒരുക്കുന്നത്. അതുകൊണ്ട് തന്നെ വലിയ ഒരു കസ്റ്റമർ ബേസ് സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്. ബെൻസ്, ബി എം ഡബ്ലയു, വോൾവോ, പോർഷാ തുടങ്ങിയ ഒട്ടേറെ ആഡംബര വാഹനങ്ങൾ മുതൽ മാരുതി, ഹ്യുണ്ടായി, ടാറ്റ, മഹിന്ദ്ര, ടൊയോട്ട, കിയ, ഹോണ്ട തുടങ്ങിയ മുഖ്യ വാഹന നിർമ്മാതാക്കൾ വരെ പുതിയ സീറോ എമിഷൻ കാറുകൾ വിപണിയിൽ എത്തിക്കാനുള്ള തിരക്കിലാണ്.

നിലവിൽ ഇലക്ട്രിക്ക് വാഹന സെഗ്മെന്റിൽ ടാറ്റ മോട്ടോർസ് എമ്പത് ശതമാനത്തിലധികം വിഹിതമുള്ള ഒരു ശക്തിയായി മാറി കഴിഞ്ഞിരിക്കുകയാണ്. മറ്റ് വാഹന കമ്പനിക്കാരും മുൻപന്തിയിൽ എത്താനുള്ള ഓട്ടത്തിലാണ്. ടാറ്റ ഇപ്പോൾ മോഡൽ നിരയിലെ ഇലക്ട്രിക് വാഹനവിഹിതം ഏകദേശം ഇരുപത്തിയഞ്ച് ശതമാനം ഉയർത്താനുള്ള ലക്ഷ്യമാണ് ഇടുന്നത്. ഏകദേശം അഞ്ച് വർഷത്തിനുള്ളിൽ അതായത് 2030 ആവുമ്പോൾ മുഴുവൻ വില്പനയുടെ അമ്പത് ശതമാനം ഇലക്ട്രിക്ക് വാഹനങ്ങളിൽ നിന്ന് കരസ്ഥമാക്കുക എന്നിങ്ങനെയാണ് കമ്പനിയുടെ പ്ലാൻ. പ്രാദേശിക വാഹനങ്ങൾ ബാറ്ററി നിർമ്മാണ പ്ലാന്റുകൾ എന്നിവ സ്ഥാപിക്കാനുള്ള അവസരങ്ങൾ അമേരിക്കൻ വലിയ വാഹന കമ്പനികൾ ലക്ഷ്യമിടുന്നുണ്ട്.

അധികം സമയം ഇല്ലാതെ തന്നെ നമ്മളുടെ രാജ്യത്ത് റോഡുകളിൽ ഓടുന്ന ഒട്ടുമിക്ക വാഹനങ്ങളും ഇവികളായിരിക്കുമെന്ന കാര്യത്തിൽ യാതൊരു തർക്കമില്ല. നിലവിൽ എംജി കോമറ്റ് ഇവിയാണ് ഇന്ത്യയിലെ തന്നെ ഒരു സാധാരണക്കാരനു താങ്ങാൻ കഴിയുന്ന വാഹനം. ഈ വാഹനം കൂടുതൽ ജനപ്രിയമാക്കാനുള്ള പദ്ധതികളാണ് നിർമ്മാതാക്കൾ ചെയ്യുന്നത്. 2022-ൽ മൊത്തം 14% പുതിയ കാറുകൾ ഇലക്ട്രിക് ആയിരുന്നു, ഇത് ഏകദേശം 9% ആയി ഉയർന്നു. 2021, 2020-ൽ 5%-ൽ താഴെ മാത്രമായിരുന്നു ഇലക്ട്രിക് കാറുകൾ നിരത്തിൽ ഉണ്ടായിരുന്നത്. ആഗോള വിൽപ്പനയിൽ മൂന്ന് വിപണികൾ ആധിപത്യം സ്ഥാപിച്ചു. ആഗോള ഇലക്‌ട്രിക് കാർ വിൽപ്പനയുടെ 60 ശതമാനവും ചൈന ആണ് മുൻനിരയിൽ നിൽക്കുന്നത്. ലോകമെമ്പാടുമുള്ള റോഡുകളിലെ ഇലക്ട്രിക് കാറുകളിൽ പകുതിയിലധികവും ഇപ്പോൾ ചൈനയിലാണ്, കൂടാതെ രാജ്യം ഇതിനകം തന്നെ 2025-ലെ പുതിയ ഊർജ്ജ വാഹന വിൽപ്പനയും ലക്ഷ്യം ഇടുന്നു.

നിലവിലുള്ള നയങ്ങളെ അടിസ്ഥാനമാക്കി, റോഡ് ഗതാഗതത്തിൽ നിന്നുള്ള ഇന്ധനത്തിന്റെ ആവശ്യകതയാണ് 2025-ഓട് കൂടി കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ നിരത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത്. 2030-ൽ വൈദ്യുത വാഹനങ്ങൾ വഴി മാറ്റിസ്ഥാപിക്കുന്ന ഇന്ധനത്തിന്റെ അളവ് പ്രതിദിനം 5 ദശലക്ഷം ബാരൽ കവിയുന്നു എന്നാണ് റിപോർട്ടുകൾ വരുന്നത്. 2022-ലെ ഇന്ത്യയിലെ മുച്ചക്ര വാഹന രജിസ്ട്രേഷനുകളിൽ പകുതിയിലധികവും ഇലക്ട്രിക് ആയിരുന്നു, പരമ്പരാഗത മോഡലുകളെ അപേക്ഷിച്ച്, പ്രത്യേകിച്ച് ഉയർന്ന ഇന്ധന വിലയുടെ പശ്ചാത്തലത്തിൽ, ഗവൺമെന്റ് ഇൻസെന്റീവുകളും കുറഞ്ഞ ജീവിതചക്ര ചെലവുകളും കാരണം അവയുടെ വർദ്ധിച്ചുവരുന്ന ജനപ്രീതി പ്രകടമാക്കുന്നു. ഓട്ടോമോട്ടീവ് ലിഥിയം-അയൺ (Li-ion) ബാറ്ററി ആവശ്യം ഏകദേശം 65% വർദ്ധിച്ച് 550 GWh ആയിരിക്കുകയാണ്. 2022ൽ ഏകദേശം 60% ലിഥിയവും 30% കോബാൾട്ടും 10% നിക്കലും ഇവി ബാറ്ററികൾക്കായിരുന്നു. അഞ്ച് വർഷം മുമ്പ്, ഈ ഓഹരികൾ യഥാക്രമം 15%, 10%, 2% എന്നിങ്ങനെയായിരുന്നു. Increasing demand for electric cars

Read more

സ്മാർട്ട് വാച്ച്,ഇയർ ബഡ് എന്നിവക്കായി പുതിയ പദ്ധതികൾ Nothing പ്രഖ്യാപിച്ചു

Leave A Reply

Your email address will not be published.