മോദി മുതൽ മോഹൻലാൽ വരെ! താലി എടുത്ത് കൊടുത്തത് പ്രധാനമന്ത്രി; താരങ്ങളെ സാക്ഷിയാക്കി ഭാഗ്യമോൾ സുമംഗലി ആയി | Suresh gopi daughter Bhagya Marriage

Suresh gopi daughter Bhagya Marriage: മലയാളികൾ എല്ലാവരും ഒരു പോലെ ഇഷ്ട്ടപ്പെടുന്ന നടനും പൊതുപ്രവർത്തകനും ജീവകാരുണ്യപ്രവർത്തകനുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുമംഗലി ആയിരിക്കുകയാണ്. ഏതാനും കുറച്ച് ദിവങ്ങളിൽ ആയി സുരേഷ് ഗോപിയുടെ മകളുടെ വിവാഹവാർത്തകൾ ആണ് സമൂഹമാധ്യമങ്ങളിൽ വ്യാപിച്ചിരുന്നത്. ജനങ്ങളോട് വളരെ അടുപ്പം പുലർത്തുന്ന ഒരു വ്യക്തി ആയതിനാൽ സുരേഷ് ഗോപിക്ക് ആരാധകർ ഏറെയാണ്. ജനുവരി 17ന് രാവിലെ 8:45ന് ഗുരുവായൂർ അമ്പലത്തിൽ വെച്ചാണ് വിവാഹം കഴിഞ്ഞത്.

പ്രധാനമന്ത്രി നരേന്ദ്രമോദി ആണ് കാരണവർ ആയി ഇരുവരെയും താലികെട്ടിന്റെ സമയത്ത് അനുഗ്രഹിച്ച് കൂടെ ഉണ്ടായിരുന്നത്. വിവാഹമാല എടുത്ത് നൽകിയത് പ്രധാനമന്ത്രിയാണ്. നരേന്ദ്രമോദി അമ്പലത്തിന്റെ കല്യാണമണ്ഡപത്തിൽ താലികെട്ടിന് സാക്ഷ്യം വഹിച്ചു. വലിയ താര നിരയാണ് ഈ വിവാഹത്തിനായി കാത്തിരുന്നത്. മോഹൻലാൽ,മമ്മൂട്ടി, ദിലീപ് ഖുശ്ബു,ജയറാം,പാർവതി എന്നിവരൊക്കെ നേരത്തെ തന്നെ ചടങ്ങിൽ പങ്കെടുക്കാനായി എത്തിയിരുന്നു.

Suresh gopi daughter marriage

വിവാഹത്തിന്റെ തലേ ദിവസം നടന്ന ചടങ്ങിലും മോഹൻലാലും മമ്മൂട്ടിയും കുടുംബസമേതം പരിപാടിയിൽ പങ്കെടുക്കുവാൻ എത്തിയിരുന്നു. വിവാഹ തലേന്നത്തെ മുതൽ ഉള്ള ചിത്രങ്ങളും വിഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുകയാണ്. വിവാഹത്തിന് ഇടയിൽ നിന്നുള്ള ദൃശ്യങ്ങളും മറ്റ് താരങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയുന്നുണ്ട്. മാവേലിക്കര സ്വദേശി ആയ ശ്രേയസ് മോഹനാണ് ഭാഗ്യയുടെ വരൻ. ഇദ്ദേഹം നല്ലൊരു ബിസിനസുകാരൻ ആണ്. ജൂലൈയില്‍ ആണ് ഇരുവരുടെയും എൻഗേജ്മെന്റ് നടന്നിരുന്നത്. സുരേഷ് ഗോപിയുടെ മകൾ ഭാ​ഗ്യയുടെയും ​ഗോകുല്‍ സുരേഷിന്‍റെയും അടുത്ത കൂട്ടുകാരൻ കൂടി ആണ് വരൻ ശ്രേയസ്.

അത് കൊണ്ട് തന്നെ ആണ് ഇരുവരുടെയും സൗഹൃദം പിന്നീട് വിവാഹത്തിലേക്ക് നയിച്ചത്. സിനിമാ മേഖലയിൽ നിന്ന് ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍ എന്നിവർ അടക്കമുള്ള സെലിബ്രിറ്റികൾ എത്തുമെന്നാണ് വിവരം. ഗുരുവായൂർ വെച്ചുള്ള വിവാഹത്തിന് ശേഷം 19 ന് കൊച്ചിയിലും 20 ന് തിരുവനന്തപുരത്തും വിവാഹസൽക്കാരം ഉണ്ട്. സിനിമ, രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ള പ്രശസ്ത വ്യക്തികൾ എല്ലാം തന്നെ കൊച്ചിയിലെ വിവാഹപാർട്ടിയിൽ പങ്കെടുക്കും. Suresh gopi daughter Bhagya Marriage

Read more

പ്രിയപ്പെട്ടവളെ നിന്നെ ഞാൻ ഒരുപാട് മിസ്സ് ചെയ്യുന്നു; ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ധീരമായ ചിരി

Leave A Reply

Your email address will not be published.