പ്രിയപ്പെട്ടവളെ നിന്നെ ഞാൻ ഒരുപാട് മിസ്സ് ചെയ്യുന്നു; ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ധീരമായ ചിരി | Photos Of Bhavana Entertainment News Malayalam

Photos Of Bhavana Entertainment News Malayalam: മലയാളികൾ എല്ലാവരും ഒരു പോലെ ഇഷ്ട്ടപ്പെടുന്ന യുവനടിയാണ് ഭാവന. 2002 ൽ പുറത്തിറങ്ങിയ നമ്മൾ എന്ന മലയാളചിത്രത്തിലൂടെയാണ് ഭാവന അഭിനയരംഗത്തേക്ക് കാൽ എടുത്ത് വെക്കുന്നത്. ഹണ്ട് എന്ന ഷാജി കൈലാസ് സംവിധാനം ചെയ്ത സിനിമയിലൂടെയാണ് താരം മലയാളത്തില്‍ ഏറ്റവും അവസാനമായി എത്തുന്നത്. ഈ സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങിയപ്പോൾ പ്രേക്ഷകർക്ക് ഇടയിൽ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഇപ്പോൾ ഇതാ ‘ഹണ്ട്’ എന്ന ഈ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള ഭാവനയുടെ ഫോട്ടോകളാണ് വൈറൽ ആയി കൊണ്ടിരിക്കുന്നത്.

ഈ സിനിമയിൽ അഭിനയിക്കുന്ന മറ്റൊരു താരമായ ചന്തുനാഥാണ് ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വളരെയധികം മനുഷ്യത്വമുള്ള വ്യക്തിയാണ് ഭാവനയെന്ന് ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് ചന്തു എഴുതിയിരിക്കുന്നത്. ആദ്യം തൊട്ട് അവസാനം വരേയും ആരാധകരെ മുൾമുനയിൽ നിർത്തിക്കൊണ്ടാണ് ഷാജി കൈലാസ് സിനിമ ചെയ്തിരിക്കുന്നത്. ക്യാമ്പസിലെ പി ജി റസിഡന്റ് ‘ഡോ. കീർത്തി’യുടെ മുന്നിലെത്തുന്ന കേസിന്റെ ചുരുളുകൾ തുറക്കുന്നതാണ് സിനിമയുടെ പശ്ചാത്തലം. കെ രാധാകൃഷ്‍ണനാണ് സിനിമയുടെ നിർമാണം വഹിച്ചിരുന്നത്.

Photos Of Actor Bhavana

ജയലക്ഷ്‍മി ഫിലിംസിന്റെ ബാനറിൽ ആണ് ചിത്രത്തിന്റെ നിർമാണം പൂർത്തിയാക്കുന്നത്. അതിഥി രവി അവതരിപ്പിക്കുന്ന ‘ഡോ.സാറ’ സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രമാണ്. അജ്‍മൽ അമീർ, രാഹുൽ മാധവ്, , ബിജു പപ്പൻ, കോട്ടയം നസീർ, ദിവ്യാ നായർ, സോനു, അനുമോഹൻ, രഞ്ജി പണിക്കർ , ജി സുരേഷ് കുമാർ നന്ദു ലാൽ, ഡെയ്ൻ ഡേവിഡ്, വിജയകുമാർ എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിച്ച് സിനിമയിൽ എത്തുന്നുണ്ട്. പാലക്കാട് ഷൂട്ടിംഗ് കഴിഞ്ഞ് ഇപ്പോൾ ഉർവ്വശി തീയേറ്റേഴ്‍സ് റിലീസ് പ്രദർശനത്തിനെത്തുന്നു.

ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് നിഖിൽ എസ് ആനന്ദാണ്. ഹരി നാരായണൻ, സന്തോഷ് വർമ്മ എന്നിവരുടെ വരികൾക്ക് കൈലാസ് മേനോൻ ആണ് മ്യൂസിക് കമ്പോസ് ചെയ്തിരിക്കുന്നത്. ജാക്സൺ ജോൺസൺ ചിത്രത്തിന്റെ സിനിമാട്ടോഗ്രഫി ചെയ്തിരിക്കുന്നത്. കലാസംവിധാനം ബോബൻ, മേക്കപ്പ് പി വി ശങ്കർ, കോസ്റ്റ്യം ഡിസൈൻ ലിജി പ്രേമൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ മനു സുധാകർ, ഓഫീസ് നിർവ്വഹണം ദില്ലി ഗോപൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് പ്രതാപൻ കല്ലിയൂർ ,ഷെറിൻ സ്റ്റാൻലി, പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ, പിആര്‍ഒ വാഴൂർ ജോസ് എന്നിവർ ആണ്. Photos Of Bhavana Entertainment News Malayalam

Read more

മകളുടെ വിവാഹത്തിന് വേണ്ടി അല്ല, പാവപ്പെട്ടവരെ സഹായിക്കാനാണ് പൈസ ചെലവാക്കുന്നത്! രാധിക കഷ്ടപെടുമ്പോഴും ആ പണമെല്ലാം എടുത്ത് പാവപ്പെട്ടവർക്ക് കൊടുക്കും

Leave A Reply

Your email address will not be published.