ഇതുവരെ അനുഭവിച്ചറിയത്ത സന്തോഷം; ഏറ്റവും വലിയ അനുഗ്രഹ നിമിഷത്തിൽ മനസ് നിറഞ്ഞ് നന്ദി പറഞ്ഞ് സുരേഷ് ഗോപി! രാജകീയമായി ഭാഗ്യയുടെ കൈ പിടിച്ചു ശ്രേയസ് | Suresh Gopi Daughter Wedding Highlights

Suresh Gopi Daughter Wedding Highlights: മലയാളികൾ എല്ലാവരും തന്നെ കാത്തിരിക്കുന്ന പ്രൗഢഗംഭീര വിവാഹം ആണ് നമ്മുടെ സൂപ്പർ സ്റ്റാർ താരം സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ മാംഗല്യം. ഏതാനും കുറച്ച് നാളുകൾ ആയി വിവാഹ വാർത്തകൾ കൊണ്ട് കേരളം മുഴുവനും ആഘോഷമാക്കിയ ആ ദിവസം എത്തിപ്പെട്ടു. വളരെയധികം സന്തോഷത്തോടു കൂടി താരത്തിന്റെ കുടുംബം കാത്തിരുന്ന ആ ദിവസം വന്നെത്തി. ബിസിനസുകാരനായ ശ്രേയസ്സാണ് സുരേഷ് ഗോപിയുടെ സ്വന്തം മരുമകൻ ആയിത്തീർന്നിരിക്കുന്നത്.

ഗുരുവായൂർ അമ്പലനടയിൽ ഗുരുവായൂരപ്പനെ സാക്ഷിയായി നടന്ന ഇവരുടെ കല്യാണത്തിന് വേറെയുമുണ്ട് പ്രത്യേകതകൾ. അത് വേറെയൊന്നുമല്ല വധുവിനെ കൈ പിടിച്ചു വരന് കൊടുത്തത് നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സുരേഷ് ഗോപിയും കുടുംബവും നേരിട്ട് പോയാണ് വിവാഹത്തിന് ക്ഷണിച്ചിരുന്നത്. ആദ്യം മുതൽ അവസാനം വരെ വിവാഹത്തിന്റെ ചടങ്ങുകളിൽ നരേന്ദ്ര മോദി സജീവമായിരുന്നു. പ്രധാനമന്ത്രി ആദ്യമായി കേരളത്തിലെ ഒരു കല്യാണത്തിന് പങ്കെടുക്കാൻ എത്തിയ ആദ്യത്തെ ചരിത്ര മുഹൂർത്തം കൂടി ആയിരുന്നു ഇത്.

Suresh Gopi Daughter Marriage

ഗുരുവായൂർ അമ്പലത്തിൽ വെച്ച് അന്നേ ദിവസം വിവാഹിതരായ മറ്റു ദമ്പതിമാർക്കും ആശംസകൾ നേർന്ന് മോദി എത്തി. മറ്റ് വധൂ വരന്മാരുടെ അടുത്തെത്തി പൂക്കൾ നൽകി അവരെയും അനുഗ്രഹിച്ചാണ് മോദി മടങ്ങിയത്. പ്രധാനമന്ത്രി എത്തിച്ചേരുന്ന പരിപാടി ആയതിനാൽ നിരവധി സെക്യൂരിറ്റികളോട് കൂടിയാണ് വിവാഹം നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദിലീപ് പാർവതി, ഷാജി കൈലാസ് തുടങ്ങി നിരവധി പ്രമുഖർ എത്തി ചേർന്നു.

ബുധനാഴ്ച്ച രാവിലെ തന്നെ വിവാഹത്തിന് ക്ഷണിച്ച എല്ലാ താരങ്ങളും ഗുരുവായൂർ ക്ഷേത്രത്തിൽ വരുകയും എല്ലാ ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തു. ഇപ്പോൾ ഇതാ തന്റെ ഏറ്റവും വലിയ സ്വപ്നം പ്രതീക്ഷിച്ചതിലും വളരെ ഭംഗിയായി കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സുരേഷ് ഗോപി. വിവാഹ ചടങ്ങുകളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. “ഏറ്റവും ആനന്ദകരമായ നിമിഷങ്ങൾ. ഭാഗ്യയുടെയും ശ്രേയസിന്റെയും വിവാഹത്തിന്റെ അനുഗ്രഹീതവും മനോഹരവുമായ ചില ദൃശ്യങ്ങൾ, എല്ലാവരുടെയും പ്രാർത്ഥനയ്ക്കും അനുഗ്രഹങ്ങൾക്കും നന്ദി” എന്ന് കുറച്ചു കൊണ്ടാണ് താരം വീഡിയോ ആരാധകരുമായി ഷെയർ ചെയ്തിരിക്കുന്നത്. Suresh Gopi Daughter Wedding Highlight

Read more

പ്രിയപ്പെട്ടവളെ നിന്നെ ഞാൻ ഒരുപാട് മിസ്സ് ചെയ്യുന്നു; ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ധീരമായ ചിരി

Leave A Reply

Your email address will not be published.