വർഷങ്ങൾക്ക് ശേഷം വീണ്ടും മൈഥിലി! ചുവപ്പ് സാരിയിൽ തിളങ്ങി മൈഥിലി; ഭർത്താവിനും മകനും ഒപ്പം സന്തോഷ നിമിഷങ്ങൾ | Actress Mythili And Family

Actress Mythili And Family

Actress Mythili And Family: അഭിനേത്രിയും മോഡലും കൂടി ആയ മൈഥിലിയുടെ കുടുംബ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വ്യാപിച്ച് കൊണ്ടിരിക്കുന്നത്. മൈഥിലിയുടെ നാത്തൂന്റെ സലൂൺ ഫാക്ടറിയുടെ ഉദ്ഘാടനത്തിന് താരം കഴിഞ്ഞ ദിവസം കോഴിക്കോട് എത്തിയിരുന്നു. പുതിയ തന്റെ സിനിമകളെ കുറിച്ച് അവതാരകൻ മൈഥിലിയോട് ചോദിച്ചപ്പോൾ ഇപ്പോൾ സിനിമയൊന്നും ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് മൈഥിലി മറുപടി പറഞ്ഞത്.

വിവാഹജീവിതത്തിലേക്ക് കടന്നപ്പോൾ സിനിമയിൽനിന്ന് വിട്ട് നിന്ന മൈഥിലി തന്റെ കുഞ്ഞിന് ഇപ്പോൾ തന്നെ ആവശ്യമുണ്ടെന്നും അത് കൊണ്ട് സിനിമയിൽ അഭിനയിക്കുവാൻ ഉദ്ദേശിക്കുന്നില്ല എന്നും പറഞ്ഞു. ഉറപ്പായിട്ടും സിനിമകളിൽ ഭാവിയിൽ എത്തിപ്പെടുമെന്നും അതിനെ പറ്റി ആ അവസരങ്ങളിൽ പറയാമെന്നും മൈഥിലി എടുത്ത് പറഞ്ഞു. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന്റെയും നരേന്ദ്ര മോദിയുടെ വരവിന്റെയും ആവേശത്തിൽ ആണല്ലോ ഇപ്പോൾ മലയാളികൾ ഇരിക്കുന്നത്. വിവാഹത്തിന് മൈഥിലിയെ വിളിച്ചില്ലേ എന്ന അവതാരകന്റെ ചോദ്യത്തിന് തനിക്ക് പേഴ്സണലായിട്ട് ക്ഷണം കിട്ടിയില്ലെന്ന് ആണ് മറുപടി പറഞ്ഞത്.

Acterss Mythili Interview

അമ്മ സംഘടനയുടെ എല്ലാ അംഗങ്ങൾക്കും ഒരുപോലെ ക്ഷണം ലഭിച്ചിട്ടുണ്ടാകുമെന്നും എന്തായാലും സ്വകാര്യമായി ഒരു ക്ഷണം കിട്ടിയിട്ടില്ലെന്നും മൈഥിലി പറഞ്ഞു. മൈഥിലി കോഴിക്കോടിലെ ബന്ധുവിന്റെ സലൂൺ ഉദ്ഘാടനത്തിനാണ് താരം എത്തിയത്. മൈഥിലി ചുവന്ന പട്ടുസാരിയിൽ തിളങ്ങി ഫോട്ടോഷൂട്ടിന് പോസ് ചെയ്ത് കൊണ്ടിരിക്കുമ്പോൾ ആണ് ഇന്റർവ്യൂ നടത്തിയത്.

നിങ്ങളുടെ കുടുംബം നിങ്ങളെ ഒരു സെലിബ്രിറ്റി പോലെ കണ്ടാൽ ഇങ്ങനെയിരിക്കും” എന്നാണ് താരം ബന്ധുക്കൾ തന്നെ സ്വീകരിക്കുന്നതിന് കുറിച്ച് വിശേഷിപ്പിച്ചത്. സോൾട്ട് ആൻഡ് പെപ്പർ എന്ന മലയാള ചിത്രത്തിലൂടെ ആസിഫ് അലിയുടെ നായിക ആയാണ് അഭിനയരംഗത്തേക്ക് കാൽ എടുത്ത് വെക്കുന്നത്. അതിന് ശേഷവും നിരവധി സിനിമകളിൽ താരം എത്തി. മലയാളത്തിലും തമിഴിലും ആയി അനവധി ചിത്രങ്ങളാണ് നർത്തകി കൂടിയായ താരം ചെയ്തട്ട് ഉള്ളത്. Actress Mythili And Family

Read more

പ്രിയപ്പെട്ടവളെ നിന്നെ ഞാൻ ഒരുപാട് മിസ്സ് ചെയ്യുന്നു; ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ധീരമായ ചിരി

Leave A Reply

Your email address will not be published.