നിങ്ങളുടെ ഫോൺ ചൂടാകുന്നുണ്ടോ? എന്താണ് കാരണം ; എങ്ങനെ ഇത് പരിഹരിക്കാം | How to prevent your phone from overheating

ഇന്ന് നമ്മൾ നേരിടുന്ന പ്രധാന വിഷയങ്ങളിൽ ഒന്നാണ് സ്മാർട്ട്‌ഫോൺ ചൂടാവുന്നത്. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? എന്താണ് ഇതിനുള്ള കാരണം തുടങ്ങിയവയെ കുറിച്ച് നമ്മൾ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നേരിട്ട് സൂര്യപ്രകാശം ഏൽക്കുമ്പോൾ, അതുപോലെ ഫോൺ ചാർജ് ചെയ്യുന്ന സമയത്തും ചൂടാവാനുള്ള സാധ്യതകൾ ഏറെയാണ്. കൂടാതെ ഫാസ്റ്റ് ചാർജിങ് പോലെ ഗുണനിലവാരം കുറഞ്ഞ ചാർജറുകൾ ഉപയോഗിക്കുമ്പോളും ഇത്തരം സംഭവങ്ങൾ നടക്കാറുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് മുഴുവൻ ലാപ്‌ടോപ്പുകളിലും സാധ്യമായതിനേക്കാൾ കൂടുതൽ കമ്പ്യൂട്ടിംഗ് പവറും പ്രകടനവും ഇന്ന് സ്മാർട്ട്‌ഫോണുകൾ പാക്ക് ചെയ്യുന്നു. ഈ ഉയർന്ന പ്രകടനം കാരണം ചില ഉപയോക്താക്കൾക്ക് അവരുടെ ഫോണുകൾ ഇടയ്‌ക്കിടെ അമിതമായി ചൂടാകുന്ന അവസ്ഥ അനുഭവപ്പെടാം.

കേടായ ബാറ്ററിയാണ് മറ്റൊരു കാരണക്കാരൻ. ഗെയിമിംഗ്, വിഡീയോ സ്ട്രീമിംഗ്, വീഡിയോ എഡിറ്റിംഗ് എന്നിവ നിങ്ങളുടെ മൈബൈൽ ഫോണിൽ ഉപയോഗിക്കുമ്പോൾ അത് പ്രൊസസ്സറിൽ കാര്യമായ ലോഡ് ഉണ്ടാക്കുന്നുണ്ട്. ജോലിഭാരം വർധിക്കുമ്പോൾ അവയുടെ ചൂടും കൂടാൻ കാരണങ്ങൾ ഏറെയാണ്. മൊബൈൽ ഫോൺ ദിവസേന അമിതമായി ചൂടാകുന്നുണ്ടെങ്കിൽ ഫോണിന് ചില internal തകരാർ സംഭവിച്ചിരിക്കാൻ സാധ്യതകൾ ഏറെയാണ്. നിങ്ങളുടെ ഫോൺ ശ്രദ്ധിക്കാതെ കാറിൽ വയ്ക്കരുത്. വേനൽക്കാലത്ത്, ഒരു കാറിന് ഒരു ഹരിതഗൃഹമായി പ്രവർത്തിക്കാൻ കഴിയും, സൂര്യപ്രകാശം കാരണം കാറിന്റെ വിൻഡോയിലൂടെ ചൂട് ഉള്ളിൽ എത്തുന്നു. ഇത് പുറത്തുള്ളതിനേക്കാൾ വളരെ ചൂടുള്ള ഒരു തലത്തിലേക്ക് ഉള്ളിലെ താപനില ഉയർത്തുന്നു.

ഇത്തരം സന്ദർഭങ്ങൾ ഉണ്ടായി കഴിഞ്ഞാൽ മൊബൈൽ കമ്പനിയുടെ റീട്ടെയിൽ സ്റ്റോർ സന്ദർശിക്കേണ്ടത് അത്യാവശ്യമാണ്. ഫോണിന്റെ സോഫ്റ്റ്‌വെയർ എപ്പോഴും അപ്ഡേറ്റായി സൂക്ഷിക്കുന്നത് നല്ലതാണ്. കമ്പനിയുടെ നിർമ്മാതാക്കൾ ഒപ്ടിമൈസ് വർധിപ്പിക്കാൻ വേണ്ടി സോഫ്റ്റ്‌വെയർ അപ്ഡേറ്റുകൾ പുറത്തിറക്കുകയും ഇത് പിന്നീട് മൊബൈൽ ചൂടാവാൻ കാരണമാവുകയാണ് പതിവ്. ഉയർന്ന താപനിലയിലോ അമിതമായിട്ടുള്ള സൂര്യപ്രകാശം നിറഞ്ഞ അന്തീരിക്ഷത്തിലോ ഫോൺ ഉപയോഗികാതിരിക്കാൻ ശ്രദ്ധിക്കുക. ഇതുവഴി ചൂടാവുന്നത് കുറയ്ക്കാൻ സാധിക്കും. നിങ്ങളുടെ ഫോൺ നേരിട്ട് സൂര്യപ്രകാശത്തിൽ ദീർഘനേരം വെച്ചാൽ അത് അമിതമായി ചൂടാകാൻ സാധ്യതയുണ്ട്. നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്നിടത്ത് നിങ്ങളുടെ ഫോൺ ചാർജ് ചെയ്യാൻ വച്ചാൽ ഇത് കൂടുതൽ വഷളാക്കും. ചാർജിംഗിൽ നിന്നുള്ള താപവും സൂര്യപ്രകാശവും ചേർന്ന് ഫോണിന്റെ ആന്തരിക ഭാഗങ്ങൾക്ക് ഗുരുതരമായ ദീർഘകാല കേടുപാടുകൾ വരുത്തിയേക്കാം. നിങ്ങളുടെ കൈകൾ മറ്റ് വസ്തുക്കൾ ഉപയോഗിച്ച് ഫോണിന്റെ കൂളിംഗ് മറയ്ക്കുന്നില്ല എന്ന് ഉറപ്പു വരുത്തുക.

മൊബൈൽ ഫോണിനു ലഭിക്കേണ്ട വായുസഞ്ചാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. കൂടാതെ ചൂട് പിടിക്കാത്ത ഫോൺ കെയ്സുകൾ തിരഞ്ഞെടുക്കുക. റീട്ടെയിൽ ബോക്സിൽ കമ്പനി നൽകുന്ന ചാർജറുകൾ മാത്രം ഉപയോഗിക്കാൻ ശ്രമിക്കുക. കമ്പനിയുടെ ചാർജറുകൾ നിങ്ങളുടെ മൊബൈൽ ഇന്റെര്ണൽ ഘടകങ്ങളെ നശിപ്പിക്കില്ല. അതുപോലെ തന്നെ ചൂടാവുമ്പോൾ ഫോൺ റഫ്രിജറേറ്റർ, ഫ്രീസറിൽ വെക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ സ്‌മാർട്ട്‌ഫോണിന്റെ പശ്ചാത്തലത്തിൽ ഒരേസമയം പ്രവർത്തിക്കുന്ന ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നില്ലെങ്കിൽ അത് ബാക്ക്ഗ്രൗണ്ടിൽ റൺ ചെയ്യുന്നില്ല എന്ന് ഉറപ്പ് വരുത്തണം. ഈ ആപ്ലിക്കേഷനുകളിൽ ചിലത് വളരെ പവർ-ഇന്റൻസീവ് ആയിരിക്കാം, നിങ്ങളുടെ ഫോണിന്റെ ബാറ്ററി കളയുകയും ഒരേ സമയം ചൂടാക്കുകയും ചെയ്യും. ഏതൊക്കെ ആപ്പുകളാണ് ഇത് ചെയ്യുന്നതെന്ന് കണ്ടെത്താൻ, നിങ്ങളുടെ ഫോണിലെ ബാറ്ററി യൂസ് ടൂളിലേക്ക് പോയി ഏതൊക്കെ ആപ്ലിക്കേഷനുകളാണ് ഏറ്റവും കൂടുതൽ ബാറ്ററി കളയുന്നതെന്ന് നോക്കുക.

Read more സേഫ് അല്ലാതെ സേഫ് ചാറ്റ് ആപ്പ്, ഇത് ഫോണിൽ ഉണ്ടെങ്കിൽ വാട്ട്സ്ആപ്പ് ഹാക്ക് ആവാൻ സാധ്യതയുണ്ട്

Leave A Reply

Your email address will not be published.