നിങ്ങളുടെ ആധാർ കാർഡിലെ വിവരങ്ങൾ കൂടുതൽ സുരക്ഷിതമാക്കണോ? | How to download masked Aadhaar

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. നിങ്ങളുടെ ആധാർ കാർഡ് ഡാറ്റയെ കുറിച്ച് സംശയം ഉണ്ടെങ്കിൽ യുഐഡി മാസ്ക്ഡ് ആധാർ നല്കുന്നതാണ്. ഇതിൽ നിങ്ങളുടെ 12 അക്ക നമ്പർ മറയ്ക്കുന്നതോടെ നിങ്ങളുടെ ആധാർ കാർഡ് കൂടുതൽ സുരുക്ഷിതമാകാൻ സാധിക്കുന്നതാണ്. മാസ്ക്ഡ് ആധാർ എന്താണെന്ന് ആദ്യം അറിയണം. നിങ്ങളുടെ ആധാർ നമ്പർ പങ്കിടാൻ ആഗ്രഹിക്കാത്ത സ്ഥലങ്ങളിൽ ഈ സൗകര്യം പ്രയോജനപ്പെടുത്താം. യുഐഡിഎഐ വാഗ്ദാനം ചെയ്യുന്ന സംവിധാനമായത് കൊണ്ട് നിങ്ങൾക്ക് ആധാർ ഒറിജിനൽ വെബ്സൈറ്റ് വഴി മാസ്ക്ഡ് ആധാർ കാർഡ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ്. മാസ്ക് ചെയ്ത ആധാർ Aadhar e-KYC ആയി ഉപയോഗിക്കാം, ആധാർ നൽകേണ്ട ആവശ്യം വരുന്നില്ല എന്നതാണ് സത്യം.

മാസ്ക് ചെയ്താൽ ആധാർ കാർഡ് ആദ്യ എട്ട് അക്ക നമ്പറുകൾ മറയ്ക്കുകയും, ശേഷിക്കുന്ന നാല് അക്ക നമ്പറുകൾ കാണാൻ കഴിയും. നിങ്ങളുടെ ആധാർ ഈ പതിപ്പ് ഡൗൺലോഡ് ചെയ്യുമ്പോൾ നിങ്ങളുടെ ഫോട്ടോ, ക്യൂ ആർ കോഡ്, ഡെമോഗ്രാഫിക്ക് വിവരങ്ങൾ തുടങ്ങിയവ അടങ്ങിയിരിക്കും. നമ്മൾ ചില പ്രത്യേക സ്ഥലങ്ങളിൽ പ്രവേശിക്കുമ്പോൾ, നമ്മളുടെ ഐഡന്റിറ്റിയോ പ്രായമോ സ്ഥിരീകരിക്കാൻ നമ്മളോട് ആവശ്യപ്പെടാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ, നമ്മുടെ ഫോട്ടോ, വിലാസം, ഇമെയിൽ, മൊബൈൽ നമ്പർ മുതലായവ എല്ലാം നമ്മുടെ ആധാർ കാർഡിൽ അടങ്ങിയിരിക്കുന്നതിനാൽ ആധാറിന് ഒരു സുലഭമായ രേഖയായി പ്രവർത്തിക്കാൻ കഴിയും. ഐഡന്റിറ്റി പരിശോധിക്കുന്ന ഉദ്യോഗസ്ഥർക്ക് പൂർണ്ണ ആധാർ നമ്പർ കൃത്യമായി അറിയേണ്ടത് നിർബന്ധമല്ല. How to download masked Aadhaar?

ഒരു രേഖയായിട്ട് ഉപയോഗിക്കേണ്ട സ്ഥലങ്ങളിൽ നിങ്ങൾക്ക് ഇത് ഉപയോഗിക്കാൻ കഴിയുന്നതാണ്. മാസ്ക് ചെയ്ത ആധാർ എങ്ങനെ ഡൗൺലോഡ് ചെയ്യാമെന്ന് നോക്കാം. അതിനായി യുഐഡിഎഐയുടെ വെബ്സൈറ്റ് സന്ദർശിക്കുക. “My Aadhar option”തിരഞ്ഞെടുക്കുക. ശേഷം തൊട്ട് താഴെ വശത്തുള്ള ഡൗൺലോഡ് എന്ന ഓപ്ഷൻ കാണാൻ സാധിക്കും. ഈ ഓപ്ഷനു മുകളിൽ “I want a masked Aadhar” എന്ന ബോക്സിൽ ക്ലിക്ക് ചെയ്യുമ്പോൾ ഒടിപി ലഭിക്കുകയും മൊബൈൽ നമ്പറായി വെരിഫൈ ചെയ്യുക. ഇതൊക്കെ പൂർത്തിയാക്കി കഴിഞ്ഞാൽ നിങ്ങൾക്ക് മാസ്‌ക്ഡ് ആധാർ ഡൗൺലോഡ് ചെയ്തു എടുക്കാവുന്നതാണ്. അത്തരം സന്ദർഭങ്ങളിൽ, ആധാറിന്റെ ആദ്യത്തെ എട്ട് നമ്പറുകൾ മറയ്ക്കുകയും വിലാസം മുതലായ മറ്റ് പ്രസക്തമായ എല്ലാ വിവരങ്ങളും കാണിക്കുകയും ചെയ്യുന്നതിനാൽ മാസ്ക് ചെയ്ത ആധാർ ഉപയോഗപ്രദമാകും.

മാസ്ക് ചെയ്ത ആധാർ നമ്പർ സൂചിപ്പിക്കുന്നത് ആധാർ നമ്പറിന്റെ ആദ്യ 8 അക്കങ്ങൾക്ക് പകരം “xxxx-xxxx” പോലുള്ള ചില പ്രതീകങ്ങൾ നൽകണമെന്നാണ്, അതേസമയം ആധാർ നമ്പറിന്റെ അവസാന 4 അക്കങ്ങൾ മാത്രമേ കാണാൻ കഴിയുകയുള്ളു. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) അവരുടെ വെബ്‌സൈറ്റിൽ മാസ്ക് ആധാറിനെ പറ്റി കൂടുതൽ വിവരങ്ങൾ അറിയിച്ചിട്ടുണ്ട്. സുരക്ഷിതമായി സൂക്ഷിക്കാൻ , നിങ്ങൾക്ക് എപ്പോൾ മാസ്ക് ചെയ്ത ആധാർ ഉപയോഗിക്കാമെന്നും നിങ്ങളുടെ യഥാർത്ഥ ആധാർ വിശദാംശങ്ങൾ നൽകണമെന്നും നിങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. യുഐഡിഎഐ ചട്ടങ്ങൾ അനുസരിച്ച്, പരിശോധിച്ചുറപ്പിച്ചതും ലൈസൻസുള്ളതുമായ സ്ഥാപനങ്ങൾക്ക് മാത്രമേ ഒരു പ്രത്യേക ആവശ്യത്തിനായി ഒരു വ്യക്തിയുടെ ആധാർ വിശദാംശങ്ങൾ ശേഖരിക്കാനും സംഭരിക്കാനും അനുവാദമുള്ളൂ. അതിനാൽ പബ്ബുകൾ, സിനിമാ ഹാളുകൾ, ഹോട്ടലുകൾ തുടങ്ങിയ ലൈസൻസില്ലാത്ത സ്ഥാപനങ്ങൾക്ക് നിങ്ങളുടെ ആധാർ ശേഖരിക്കാനും സംഭരിക്കാനും കഴിയില്ല. ഇത്തരം സാഹചര്യങ്ങളിൽ മാസ്‌ക്ഡ് ആധാർ ഉപയോഗിക്കുക.

ഗൂഗിൾ പേ വഴി അക്കൗണ്ട് മാറി പണം അയച്ചാൽ എന്ത് ചെയ്യണം?

Leave A Reply

Your email address will not be published.