ഗൂഗിൾ പേ വഴി അക്കൗണ്ട് മാറി പണം അയച്ചാൽ എന്ത് ചെയ്യണം? | Upi Transaction Ideas

ചുരുങ്ങിയ സമയം കൊണ്ട് തന്നെ കൈ വിരലുകൾ ഉപയോഗിച്ച് വളരെ പെട്ടെന്ന് പണം അയക്കാനുള്ള സാങ്കേതിക വിദ്യ ഇന്ന് നമ്മളുടെ മൈബൈൽ ഫോണിലുണ്ട്. വളരെ സുരുക്ഷിതമായും വേഗത്തിലും പണം അയക്കാനുള്ള ഇടങ്ങളാണ് യുപിഐ, മൈബൈൽ ബാങ്കിംഗ് തുടങ്ങിയവ. ഗൂഗിൾ പേ, ഫോൺ പേ ടി എം എന്നീ ഡിജിറ്റൽ ഇടപാടുകൾ രാജ്യത്ത് വളരെയധികം ശക്തമാണ്. ഒരു ഫോൺ നമ്പർ ഉപയോഗിച്ച് തന്നെ പല ബാങ്ക് അക്കൗണ്ടുകളിലേക്ക് നമ്മൾക്ക് പണം അയക്കാൻ ഉള്ള സൗകര്യങ്ങൾ ഏറെയാണ്. എന്നാൽ അതുകൊണ്ടുള്ള ഗുണങ്ങളും, വെല്ലുവിളികളും ഏറെയാണെന്നതാണ് മറ്റൊരു സത്യം. ചില സമയങ്ങളിൽ നമ്മളിൽ ആർക്കും പറ്റാവുന്ന അബദ്ധമാണ് തെറ്റായ ഫോൺ നമ്പറിൽ, ബാങ്ക് അക്കൗണ്ടിൽ പണം അയച്ചു പോകുന്നത്. തെറ്റായ അക്കൗണ്ടിലേക്ക് പണം അയക്കുന്നത് ഒരു വെല്ലുവിളി തന്നെയാണ്.

ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ, UPI (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്) വഴി പണം കൈമാറുന്നത് ആളുകൾക്കിടയിൽ ഏറ്റവും ഇഷ്ടപ്പെട്ട പേയ്‌മെന്റ് രീതിയായി മാറിയിരിക്കുന്നു. എന്നിരുന്നാലും ഉപയോക്താക്കൾ തെറ്റായ യുപിഐ വിലാസത്തിലേക്ക് ഫണ്ട് ട്രാൻസ്ഫർ ചെയ്യുന്നു. ഇതുപോലുള്ള സാഹചര്യങ്ങൾ പരിഭ്രാന്തി സൃഷ്ടിക്കുകയും ഉപയോക്താവിന് കനത്ത സാമ്പത്തിക നഷ്ടം വരുത്തുകയും ചെയ്തേക്കാം. ഒരൊറ്റ യുപിഐ ആപ്പിൽ ഒരു ഉപയോക്താവിന്റെ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ലിങ്ക് ചെയ്യുന്ന പേയ്‌മെന്റ് ഫെസിലിറ്റേഷൻ പ്ലാറ്റ്‌ഫോമാണ് യുപിഐ. ഇത് വികസിപ്പിച്ചെടുത്തത് NPCI (നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ) ആണ് കൂടാതെ ഒരു IFSC കോഡോ അക്കൗണ്ട് നമ്പറോ ആവശ്യമില്ലാതെ ഫണ്ട് കൈമാറ്റം അനുവദിക്കുന്നു.

ഒരു നമ്പർ മാറിയാൽ തന്നെ വേറെ അക്കൗണ്ടിലേക്കാണ് പണം പോകുന്നത്. ഇത്തരം സാഹചര്യങ്ങളിൽ പലരും വേവലാതിപ്പെടാറുണ്ട്. എന്നാൽ നിങ്ങളുടെ ജീവിതത്തിൽ ഇത്തരം സന്ദർഭങ്ങൾ ഉണ്ടായാൽ പണം തിരികെ ലഭിക്കാനുള്ള വഴികൾ ഏറെയാണ്. ഡിജിറ്റൽ ഇടപാടുകളിൽ അറിയാതെ ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ ഉപഭോക്താവ് ആദ്യം തന്നെ ചെയ്യേണ്ടത് ഇടപാടുകൾക്കെതിരെ ഒരു പരാതി നൽകുക എന്നതാണ്. എന്നാൽ ഗൂഗിൾ പേ, ഫോൺ പേ, പേ ടി എം പോലെയുള്ള ആപ്പുകൾ വഴി തെറ്റായ അക്കൗണ്ടിലേക്ക് പണം അയച്ചാൽ ആദ്യം നാഷണൽ പേയ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ പരാതി നൽകണം. വെബ്സൈറ്റിൽ കയറിയാൽ കംപ്ലൈന്റ് എന്ന ഓപ്ഷൻ കാണാം. അതിൽ പരാതി നൽകേണ്ട ഫോം ലഭിക്കും.

യുപിഐ ട്രാൻസക്ഷൻ ഐഡി, വെർച്ചൽ പേയ്‌മെന്റ് അഡ്രസ്സ്, ട്രാൻസ്ഫർ തുക, തീയതി, ഇമെയിൽ ഐഡി, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങളാണ് ഫോമിൽ ചേർക്കേണ്ടത്. പരാതി നൽകുമ്പോൾ കാരണമായി “Incorrectly transfered to another account” എന്ന് പ്രത്യേകം ചേർക്കാൻ ശ്രദ്ധിക്കണം. തെറ്റായ യുപിഐ വിലാസം കൊടുത്ത് പണം മറ്റൊരു അക്കൗണ്ടിലേക്ക് അയച്ചാൽ നിങ്ങളുടെ പണം തിരികെ ലഭിക്കുന്നതിന് നിങ്ങൾക്ക് നൽകിയിരിക്കുന്ന അവകാശങ്ങൾ നിങ്ങൾ വിനിയോഗിക്കണം. ആർബിഐ (റിസർവ് ബാങ്ക് ഓഫ് ഇന്ത്യ) മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, യുപിഐ വഴി തെറ്റായ ഫണ്ട് കൈമാറ്റം സംഭവിക്കുകയാണെങ്കിൽ, ഇത് സംഭവിച്ച വ്യക്തി Paytm പോലുള്ള ഉചിതമായ പേയ്‌മെന്റ് സംവിധാനങ്ങളിൽ പരാതി നൽകണം.

Also Read :

ഇനി ആപ്പിനെ കൊണ്ട് പണി എടുപ്പിച്ച് SMART ആവാം..CHAT GPT ANDROID PLAYSTOREലും

Leave A Reply

Your email address will not be published.