വീട് ഡിസൈൻ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇനി മൊബൈൽ ഫോൺ ഉപയോഗിച്ച് ഡിസൈൻ ചെയ്യാം | REimagine Home AI Tool review

നിങ്ങളുടെ വീട് പഴയ ഡിസൈനാണോ? ഡിസൈൻ, തീം, നിറം, അലങ്കാരങ്ങൾക്കായുള്ള ചിന്തകൾ തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ ആലോചിച്ച് നിങ്ങൾ ചിലപ്പോൾ വേവലാതിപ്പെടുന്നുണ്ടാവും. അതുമാത്രമല്ല ഒരുപാട് ഡിസൈൻ കാണുമ്പോൾ ഏത് ഡിസൈൻ തിരഞ്ഞെടുക്കണമെന്നതിനെ കുറിച്ച് ഒരു ആശയ കുഴപ്പമുണ്ടാവാം. എന്നാൾ ഇനി ചുരുങ്ങിയ സമയം കൊണ്ട് നിങ്ങളുടെ വീട് ഡിസൈൻ ചെയ്യാമെന്ന് കേൾക്കുമ്പോൾ ഞെട്ടിട്ടുണ്ടാവും. ഓരോ ദിവസം കഴിയുമ്പോൾ ശാസ്ത്രം വളർന്നു കൊണ്ടിരിക്കുകയാണ്. ആർട്ടിഫിഷ്യൽ ഇൻറലിജെൻസ് നമ്മളുടെ ജീവിതത്തിലെ ഒരു ഭാഗമായി തീർന്നിരിക്കുകയാണ്. കുറച്ച് കാലങ്ങൾക്ക് മുമ്പായി ചെയ്യാൻ പ്രയാസം തോന്നിയ കാര്യങ്ങൾ ഇന്ന് വളരെ നിസാരമായി ചെയ്ത് തീർക്കാവുന്നതാണ്. AI ഇന്റീരിയർ ഡിസൈൻ ഡിസൈനിന്റെയും അലങ്കാരത്തിന്റെയും ലോകത്ത് ഒരു അത്ഭുതം സൃഷ്ട്ടിക്കുന്ന ഒന്ന് തന്നെയാണ്. 3D ദൃശ്യങ്ങൾ ഉപയോഗിച്ച് ഭാവിയിലേക്ക് എത്തിനോക്കാൻ നിങ്ങളെ ഇത് അനുവദിക്കുന്നു.

എല്ലായിടത്തും ആളുകൾക്ക് ആക്‌സസ് ചെയ്യാവുന്ന, സമീപിക്കാവുന്ന ടൂളുകൾ ഉപയോഗിച്ച് ഇന്റീരിയർ ഡിസൈൻ സ്‌പേസ് പരിവർത്തനം ചെയ്യാൻ AI വേഗത്തിൽ ആരംഭിക്കുന്നതിനാൽ ഭാവി ഇവിടെയാണ്. ഇൻറ്റീരിയർ ഡിസൈൻ എന്ന മേഖലയിലും ഈ സംഭവം പ്രാവർത്തികമാണ്. ഇതിനു വേണ്ടി പ്രത്യേക ആപ്ലിക്കേഷൻ തുടങ്ങിയവയൊന്നും നമ്മളുടെ മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്യേണ്ട ആവശ്യമില്ല. റീഇമാജിൻഹോം.എഐ( Reimaginehome.ai) എന്നാണ് ഈ വെബ്സൈറ്റ് പേര്. അതിനായി നിങ്ങൾ ആദ്യം റീഇമാജിൻഹോം.എഐ എന്ന വെബ്സൈറ്റ് ഗൂഗിൾ ക്രോമിൽ തുറക്കുക. ശേഷം നിങ്ങൾ ഡിസൈൻ ചെയ്യാൻ ആഗ്രഹിക്കുന്ന ഭാഗം ഫോട്ടോ എടുക്കുക. ഇതിനു പുറകെ നിങ്ങൾക്ക് അക്കൗണ്ട് ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർ സൈൻ അപ്പ് ചെയ്യുക. അക്കൗണ്ട് ഉള്ളവർ ആണെങ്കിൽ ലോഗിൻ ചെയ്താൽ മതിയാകും.

ഡിസൈൻ ചെയ്യാനുള്ള ഭാഗം മൊബൈൽ ക്യാമറയിൽ ഫോട്ടോ എടുത്ത ശേഷം അപ്‌ലോഡ് ഇമേജ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഇവിടെ നിന്ന് നിങ്ങൾ എടുത്ത ഫോട്ടോ അപ്‌ലോഡ് ചെയ്യാൻ കഴിയും. അപ്‌ലോഡ് ചെയ്ത ശേഷം നിങ്ങൾക്ക് ഏതൊക്കെ ഡിസൈനുകൾ വേണമെന്ന് പറഞ്ഞു കൊടുക്കാവുന്നതാണ്. അതിനു ശേഷം നിമിഷങ്ങൾക്കകം പുതിയ ഡിസൈനോട് കൂടിയ ഒരുപാട് ചിത്രങ്ങൾ വെബ്സൈറ്റ് കാണിച്ചു തരുന്നതാണ്. നിരവധി പേരാണ് ഈ വെബ്സൈറ്റ് നിലവിൽ ഉപയോഗിക്കുന്നത്. സ്വന്തമായി ഡിസൈൻ ചെയ്യാൻ ആഗ്രഹമുളളവർക്ക് ഇത്തരം എഐ ടൂളുകൾ ഉപയോഗിക്കുമ്പോൾ നല്ല ഐഡിയകൾ ലഭിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഒരു രൂപ പോലും മുടക്കാതെ ഏത് സാധാരണകാർക്കും ചെയ്യാൻ സാധിക്കുന്ന ഒരു വിദ്യയാണ് റീഇമാജിൻഹോം. എഐ( Reimaginehome.ai) എന്ന വെബ്സൈറ്റ്.

അതുമല്ലെങ്കിൽ വീട് ഡിസൈൻ ചെയ്യുവാൻ ആയി മറ്റ് വഴികളും ഉണ്ട്. നിങ്ങളുടെ ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്ന ശക്തമായ AI ഫീച്ചറുകൾ ഒരു AI ഇന്റീരിയർ ഡിസൈൻ ആപ്പ് തിരഞ്ഞെടുക്കുക. നിങ്ങളുടെ മുൻഗണനകൾ അനിസരിച്ച് കൊണ്ട് വ്യക്തമായ ഐഡിയ ആദ്യം തന്നെ സൃഷ്ടിച്ച് എടുക്കുക. ഇതിൽ നിങ്ങളുടെ ഇഷ്ടപ്പെട്ട മുറി, ശൈലി, നിറങ്ങൾ, ഫർണിച്ചർ ക്രമീകരണം, ബജറ്റ്, നിങ്ങൾ ആഗ്രഹിക്കുന്ന മറ്റേതെങ്കിലും പ്രധാന ഘടകങ്ങൾ എന്നിവ ഉൾപ്പെടാം. നിങ്ങൾക്ക് എന്താണ് വേണ്ടതെന്നും അത് എങ്ങനെ ആശയവിനിമയം നടത്താമെന്നും അറിയുന്നത് പ്രധാനമാണ്. 3D, CAD ഡ്രോയിംഗ്, മൂഡ്ബോർഡ് അല്ലെങ്കിൽ ഫ്ലോർ പ്ലാൻ പോലെ നിങ്ങൾക്ക് ആവശ്യമുള്ള വിഷ്വലൈസേഷൻ തരം വ്യക്തമാക്കുക . നിങ്ങൾക്ക് എത്ര വിശദാംശങ്ങളും ആവശ്യമുള്ള ഫോർമാറ്റും അറിയുന്നത് മികച്ച രീതിയിലുള്ള ഔട്ട് ലഭിക്കാൻ നിങ്ങളെ സഹായിക്കും. ലാൻഡ്‌സ്‌കേപ്പ് ഫോർമാറ്റിലുള്ള 3D വിഷ്വലൈസേഷനുകൾ സാധാരണയായി ഒരു പ്രൊഫഷണലിനെ ഏൽപ്പിക്കേണ്ടി വന്നാൽ സാധാരണ കരാറുകാർക്ക് പ്രവർത്തിക്കാൻ എളുപ്പമാണ്. REimagine Home AI Tool review

ഈ ക്യാമറ കണ്ണുകൾ ആരെയും വെറുതെ വിടില്ല , നിങ്ങളും അതിൽ കുടുങ്ങിയോ എന്ന് എങ്ങനെ അറിയാം

Leave A Reply

Your email address will not be published.