കാണാതായ നിങ്ങളുടെ ഫോൺ കണ്ടെത്തുവാൻ ഇനി ഗൂഗിൾ സഹായിക്കും | How to find phone location using Find my device app?

ആൻഡ്രോയിഡ് ഫോണുകൾ കാണാതായാൽ അത് കണ്ടെത്തുന്നതിന് വേണ്ടിയുള്ള സംവിധാനമാണ് Find my device network. നമ്മൾ ഉപയോഗിക്കുന്ന ഒരു ആൻഡ്രോയിഡ് ഫോൺ കാണാതായാൽ അത് കണ്ടെത്തുന്നത് വളരെ എളുപ്പമാണ്. ആദ്യം തന്നെ നിങ്ങളുടെ സുഹൃത്തിന്റെയോ ബന്ധുവിന്റെയോ ഫോണിലെ പ്ലേ സ്റ്റോറിൽ കയറി “Find my device” എന്ന് സെർച്ച് ചെയ്യുക.ഗൂഗിളിന്റെ find my device എന്ന അപ്ലിക്കേഷൻ install ചെയ്ത് ഓപ്പൺ ചെയ്യുക. ഇനി വരുന്ന ടാബിൽ നിങ്ങളുടെ നഷ്ട്ടപ്പെട്ട് പോയ ഫോണിൽ ഉള്ള ഇമെയിൽ അഡ്രെസ്സ് കൊടുത്ത ലോഗിൻ ചെയ്യുക. ഇതിനകത്ത് കൃത്യമായി നമ്മുടെ ഫോൺ ഇരിക്കുന്ന ലൊക്കേഷൻ നമുക്ക് കാണാവുന്നതാണ്.

ഇനി നമ്മൾ വീട്ടിലോ മറ്റോ എവിടെയെങ്കിലും വെച്ച് ഫോൺ മറന്നു പോയാൽ പോലും ഇതുപയോഗിച്ച് നമുക്ക് കണ്ടെത്താവുന്നതാണ്. Find my device എന്ന ആപ്പ് തുറന്ന് വരുന്ന ടാബിന്റെ താഴെ ആയി play sound എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്താൽ ഫോൺ sound പുറപ്പെടുവിക്കുന്നത് ആണ്.നിങ്ങളുടെ ഫോൺ സൈലന്റിൽ ആണെങ്കിൽ പോലും sound ഉണ്ടാവുന്നതാണ്. ഇനി നിങ്ങളുടെ ഫോൺ ലോക്ക് ചെയ്യണമെങ്കിൽ അതിന് താഴെ കാണുന്ന secure device എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യണം. ഇനിയും നിങ്ങളുടെ ഫോൺ ലഭിച്ചില്ലെങ്കിൽ secure deviceനു താഴെയുള്ള erase device തെരഞ്ഞെടുക്കുക.അപ്പോൾ നമ്മുടെ ഫോണിലെ എല്ലാ ഡാറ്റകളും കളയുവാൻ സാധിക്കുന്നതാണ്. പക്ഷേ ഈ സംവിധാനം പ്രയോജനപ്പെടുത്തണമെങ്കിൽ നിങ്ങളുടെ ഫോണിലെ നെറ്റും ലൊക്കേഷനും എപ്പോഴും on ചെയ്ത് വെക്കേണ്ടതുണ്ട്.

നിങ്ങളുടെ ആൻഡ്രോയിഡ് ഫോൺ നഷ്‌ടപ്പെട്ടാൽ നമുക്കെല്ലാവർക്കും എന്ത് സംഭവിക്കും എന്ന് ചിന്തിച്ച് നോക്കൂ. നിങ്ങൾ പരിഭ്രാന്തിയിൽ അത് നോക്കുവാൻ ആയി പോക്കറ്റുകളിൽ അരിച്ചുപെറുക്കുകയോ സോഫ തലയണകൾ മറിച്ചിടുകയോ ചെയ്‌ത് അത് കണ്ടെത്താൻ ശ്രമിക്കുന്നത് എത്രമാത്രം ടെൻഷൻ ഉണ്ടാക്കുന്ന കാര്യമാണ്. എന്നിരുന്നാലും എളുപ്പത്തിൽ കണ്ട് പിടിക്കുവാൻ ഒരു മാർഗമുണ്ട്. ഇതിനെ Google Find My Device ആപ്പ് എന്ന് പറയുന്നു. അത് വെച്ച് എങ്ങനെ നിങ്ങളുടെ നഷ്ട്ടമായ ഫോൺ കണ്ട് പിടിക്കും എന്ന് നമുക്ക് നോക്കാം. കഴിഞ്ഞ ഗൂഗിൾ ഐ/ഒ കോൺഫറൻസിൽ വെച്ച് പുതിയ Find my device അവതരിപ്പിക്കുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചു. പുതിയ Find my device സംവിധാനത്തിൽ ഫോൺ മാത്രമല്ല ബ്ലൂടൂത്ത് സൗകര്യമുള്ള മറ്റ് ഉപകരണങ്ങൾ കൂടി കണ്ടെത്തുവാൻ സഹായിക്കുമെന്ന് ആണ് ഗൂഗിൾ സൂചന നൽകിയിട്ട് ഉള്ളത്.

ഇതിനായി പുതിയൊരു network തന്നെ ഒരുക്കുകയാണ് ഗൂഗിൾ. ഉപഭോക്താക്കളുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് ആൻഡ്രോയിഡ് ഉപകരണങ്ങളെ ഒരു നെറ്റ് വർക്കിന്‌ കീഴിൽ കൂട്ടി ചേർക്കുന്നത്. മിക്ക Android ഫോണുകളിലും Find My Device എന്ന ഓപ്ഷൻ ഉൾപ്പെടുത്തിയിട്ടുണ്ട്, നിങ്ങളുടെ ഉപകരണത്തിലേക്ക് നിങ്ങൾ ഒരു Google അക്കൗണ്ട് ചേർത്തിട്ടുണ്ടെങ്കിൽ അത് സ്വയമേവ ഓണാകും. നിങ്ങളുടെ ഫോൺ റിംഗുചെയ്യുന്നതിലൂടെയോ അതിന്റെ ലൊക്കേഷൻ കൃത്യമായി ചൂണ്ടിക്കാണിച്ചോ അത് കണ്ടെത്താൻ നിങ്ങൾക്ക് ഈ ഫീച്ചർ ഉപയോഗിക്കാം. നിങ്ങളുടെ സ്വകാര്യ ഡാറ്റ പരിരക്ഷിക്കുന്നതിന് നിങ്ങളുടെ ഫോൺ വിദൂരമായി ലോക്ക് ചെയ്യാനോ നിങ്ങൾക്ക് Find My Device ഉപയോഗിക്കാനും കഴിയും.

നോയ്സിന്റെ ഏറ്റവും പുതിയ സ്മാർട്ട്‌ മോതിരം ; നിരവധി സവിശേഷതകൾ അടങ്ങിയ സ്മാർട്ട്‌ മോതിരം

Leave A Reply

Your email address will not be published.