നോയ്സിന്റെ ഏറ്റവും പുതിയ സ്മാർട്ട്‌ മോതിരം ; നിരവധി സവിശേഷതകൾ അടങ്ങിയ സ്മാർട്ട്‌ മോതിരം | Noise launches Luna smart ring

ഇന്ത്യൻ വിപണിയിൽ കഴിഞ്ഞ ദിവസം നോയ്‌സ് പരിചയപ്പെടുത്തിയ പുതിയൊരു ഉൽപ്പന്നമാണ് നോയ്‌സ് ലൂണ് റിങ്. ഈ ബ്രാന്റിന്റെ ആദ്യത്തെ സ്മാർട്ട്‌ ലൂണ റിങ് കൂടിയാണ് ഇത്. സ്മാർട്ട്‌ വയറബിൾ ഹാർട്ട്‌ബീറ്റ് മോണിറ്റർ, ടെമ്പറേറ്റർ സെൻസർ, എസ്പിഒ2 സെൻസർ തുടങ്ങിയ ഒട്ടേറെ ആരോഗ്യ സെൻസറുകളാണ് ഈ ഉല്പനത്തിലുള്ളത്. സൺലി ഗോൾഡ്, റോസ് ഗോൾഡ്, സ്റ്റാൻഡേർഡ് സിൽവർ, ബ്ലാക്ക് കളർ തുടങ്ങി ഒട്ടേറെ നിറങ്ങളാണ് നിലവിൽ ഇറക്കിരിക്കുന്നത്. ടൈറ്റാനിയം ബോഡിയിലുള്ള നോയ്സ് ലൂണ റിങ്ങിൽ ഹൈപ്പോഅലോർജെനിക്ക് സ്മൂത്ത്‌ ഇന്നർ ഷെല്ലാണ് ഏറ്റവും വലിയ പ്രത്യേകത. ഏത് തരം ചർമങ്ങൾക്കും ഈ റിങ് ഉപയോഗിക്കാവുന്നതാണ്. വയർലെസ് ചാർജിങാണ് ഈ റിങ്ങിന്റെ മറ്റൊരു സവിശേഷത. എന്നാൽ കമ്പനി ഇതുവരെ വിലയും, വിൽക്കുന്ന തീയതിയും പുറത്തു വിട്ടിട്ടില്ല.

ഗോനോയ്സ്.കോം എന്ന വെബ്സൈറ്റ് വഴി ആർക്കും റിങ് വാങ്ങാവുന്നതാണ്. നോയ്സ് ലൂണ റിങ് ഏഴ് സൈസിലും അഞ്ച് വ്യത്യസ്ത നിറത്തിലുമാണ് ഇറക്കുമതി ചെയ്യുന്നത്. ഇൻഫ്രാറെഡ് പിപിജി സെൻസറുകൾ, സ്ക്രീൻ ടെമ്പറേർച്ചറുകൾ, മൂന്ന് ആക്സിസ്സ് ആക്സിലോമീറ്റർ തുടങ്ങിയ പുത്തൻ സെൻസറുകളോടെയാണ് നോയ്‌സിന്റെ ലൂണ ഫീച്ചറിന്റെ പുതിയ റിങ്. ഏത് പ്രായക്കാർക്കും ഇത് ഒരുപോലെ ഇഷ്ടപ്പെടുന്നതും ഉപയോഗിക്കാൻ കഴിയുന്നതുമാണ്. മൂന്ന് തരത്തിലുള്ള ഡിസൈനാണ് ലൂണ റിങ്ങിൽ ഉള്ളത്. എഴുപതിലധികം മെട്രിക്കുകൾ ട്രാക്ക് ചെയ്യാനുള്ള സംവിധാനം ഈ സ്മാർട്ട്‌ റിങ്ങിലുണ്ട്. ഈ സ്മാർട്ട് മോതിരം ബ്ലൂടുത്ത് ലോ എനർജി സംവിധാനം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. അമ്പത് മീറ്റർ അല്ലെങ്കിൽ 164 അടി വരെ വാട്ടർ രസിസ്റ്റന്റ് ഈ ഉപകരണത്തിലുണ്ട്.

അതിനാൽ തന്നെ ഇത്തരം റിങ്ങുകൾ കുളിക്കുമ്പോളും സ്വിമ്മിംഗ് പൂളിൽ ഇറങ്ങുമ്പോളും ഊരി വെക്കേണ്ട ആവശ്യം വരുന്നില്ല. കൂടാതെ ഓട്ടോമാറ്റിക് അപ്ഡേറ്റുകൾ തുടങ്ങിയ സംവിധാനകളും ഈ സ്മാർട്ട്‌ റിങ്ങിൽ വരുന്നത്. ഇന്ത്യയിലെ വെയറബിൾ ടെക്‌നോളജിയുടെ നിലവിലെ അവസ്ഥയിൽ നിന്ന് കാര്യമായ മാറ്റം അടയാളപ്പെടുത്തികൊണ്ട്, ടെക് ബ്രാൻഡായ നോയ്‌സ് അടുത്തിടെ ലൂണ സ്‌മാർട്ട് റിംഗ് അവതരിപ്പിച്ചു, ഇത് എവിടെയായിരുന്നാലും 70-ലധികം മെട്രിക്‌സ് ട്രാക്ക് ചെയ്യാൻ കഴിയും. ഏഴ് വ്യത്യസ്‌ത വലുപ്പങ്ങളിലും ആകർഷകമായ അഞ്ച് നിറങ്ങളിലും ലഭ്യമായ ഈ സ്മാർട്ട് റിങ് വഴി ഹൃദയമിടിപ്പ് സെൻസർ, സ്ലീപ്പ് ട്രാക്കർ, കൂടാതെ മറ്റു പലതും പോലെയുള്ള ആരോഗ്യ കേന്ദ്രീകൃത ഫീച്ചറുകളുടെ ഒരു ശ്രേണി വാഗ്‌ദാനം ചെയ്യുന്നു . സ്ലീപ്പ് ട്രാക്കിംഗ് & റെഡിനെസ് മോണിറ്ററിംഗ് എന്നീ ഫീച്ചറുകൾ ലൂണ റിംഗ് നിരവധി അളവുകൾ ഉപയോഗപ്പെടുത്താൻ കഴിയുന്നതാണ്.

ഉപയോക്താക്കളുടെ ഉറക്കത്തിന്റെ രീതികൾ,ദൈനംദിന പ്രവർത്തന സ്‌കോറുകൾ എന്നിവയിലേക്ക് ആഴത്തിലുള്ള ഡൈവ് ഇവ വാഗ്ദാനം ചെയ്യുന്നു. സ്ലീപ്പ് ട്രാക്കിംഗ് & റെഡിനെസ് മോണിറ്ററിംഗ് എന്നീ ഫീച്ചറുകൾ ലൂണ റിംഗ് നിരവധി അളവുകൾ ഉപയോഗപ്പെടുത്താൻ കഴിയുന്നതാണ്. ഉപയോക്താക്കളുടെ ഉറക്കത്തിന്റെ രീതികൾ,ദൈനംദിന പ്രവർത്തന സ്‌കോറുകൾ എന്നിവയിലേക്ക് ആഴത്തിലുള്ള ഡൈവ് ഇവ വാഗ്ദാനം ചെയ്യുന്നു.14,999 രൂപ വിലയുള്ള ലൂണ റിംഗ്, പരമ്പരാഗത സ്മാർട്ട് വാച്ചുകൾക്ക് ആകർഷകമായ വിലയിൽ gonoise.com-ൽ മാത്രമായി വാങ്ങാം. മുൻഗണനാ ആക്‌സസ് പാസ് ഉപയോഗിച്ച് ലൂണ റിംഗ് മുൻകൂട്ടി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് വാങ്ങുന്ന ദിവസം 1,000 രൂപ കിഴിവ് ഉൾപ്പെടെയുള്ള അധിക ആനുകൂല്യങ്ങൾ ആസ്വദിക്കാനാകും.

Read more ; ഗൂഗിൾ പേ വഴി അക്കൗണ്ട് മാറി പണം അയച്ചാൽ എന്ത് ചെയ്യണം?

Leave A Reply

Your email address will not be published.