റെയിൽ വേ സ്റ്റേഷൻ പോവണ്ട ക്യൂ നിൽക്കണ്ട , ടിക്കറ്റ് എടുക്കാം online ആയി | How to book train tickets through UTS app?

റെയിൽവേ സ്റ്റേഷനിൽ ചെന്ന് ടിക്കറ്റ് എടുക്കുക എന്നത് കുറച്ച് തലവേദന പിടിച്ച പരിപാടിയാണ്. എന്നാൽ ഇനി ആ തലവേദന ഒഴിവാക്കാൻ ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും പുതിയ സംവിധാനമാണ് യുടിഎസ് ആപ്ലിക്കേഷൻ(UTS App). ഇത്തരം ആപ്ലിക്കേഷനുകൾ ഇന്ത്യൻ ജനങ്ങൾ വമ്പൻ വിജയമായിട്ടാണ് ഏറ്റെടുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ നിരവധി ഉപഭോക്താക്കളാണ് ഈ ആപ്ലിക്കേഷനുള്ളത്. ഇന്ത്യൻ ട്രെയിൻ ടിക്കറ്റ് എടുക്കാൻ കേന്ദ്ര സർക്കാർ നിലവിൽ കൊണ്ടു വന്ന സംവിധാനമാണ് യുടിഎസ് ആപ്പ്. റിസർവ് ചെയ്യാതെ തന്നെ മൊബൈൽ ഫോൺ ഉപയോഗിച്ച് ആർക്കും ടിക്കറ്റ് എടുക്കാൻ സാധിക്കുന്നതാണ്. എന്നാൽ പലർക്കും ഈ ആപ്പ് എങ്ങനെ ഉപയോഗിക്കുന്നതിനെ കുറിച്ച് വലിയ അറിവില്ല. റെയിൽവേ സ്റ്റേഷനിൽ ഉള്ള ക്യൂ ആർ കോഡ് ഉപയോഗിച്ച് യുടിഎസ് ആപ്പ് വഴി സ്കാൻ ചെയ്ത് ടിക്കറ്റ് എടുക്കാൻ സാധിക്കുന്നതാണ്.

ഇങ്ങനെ ടിക്കറ്റ് എടുക്കാൻ ആദ്യം നിങ്ങൾ യുടിഎസ് ആപ്പ് മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്യുക. ഐ ഒ എസ്, സ്മാർട്ട് മൊബൈൽ ഫോണുകൾക്ക് ഈ ആപ്പ് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. നിങ്ങളുടെ പേര്, ഇമെയിൽ ഐഡി , ഫോൺ നമ്പർ തുടങ്ങിയവ നല്കി ഫോൺ ഉപയോഗിച്ച് നിങ്ങൾക്ക് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ലോഗിൻ ചെയ്യാവുന്നതാണ്. തുടർന്ന് ടിക്കറ്റ് എടുക്കാൻ റെയിൽവേ സ്റ്റേഷനിൽ എത്തുക. അതിനു ശേഷം ആപ്പ് തുറന്ന് അതിലുള്ള ജേർണി ക്യൂ ആർ കോഡ് ഉപയോഗിച്ച് സ്കാൻ ചെയ്യണം. ഇത് പൂർത്തിയാക്കിയാൽ നിങ്ങൾക്ക് ടിക്കറ്റ് എടുക്കാവുന്നതാണ്. ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ എക്സാമിനർ വന്നാൽ മൊബൈൽ ആപ്പ് തുറന്ന് ടിക്കറ്റ് കാണിച്ചു കൊടുത്താൽ മതിയാകും. ആപ്പ് തുറക്കാൻ ഇന്റര്നെറ്റ് ആവശ്യമില്ല.

നിങ്ങൾക്ക് ടിക്കറ്റ് കൈവശം വേണമെന്ന് നിർബന്ധം ആണെങ്കിൽ റെയിൽവേ സ്റ്റേഷനിലുള്ള ഓട്ടോമാറ്റിക്ക് വെൻഡിങ് മെഷിനിൽ ടിക്കറ്റ് നമ്പർ പറഞ്ഞു കൊടുത്താൽ ടിക്കറ്റ് ലഭ്യമാകുന്നതാണ്. ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ അധികമായി തുക നൽകേണ്ടി വരുമോ എന്ന സംശയം പലർക്കും ഉണ്ടാവും. എന്നാൾ ഈ ആപ്ലിക്കേഷൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ അധികം ചാർജ്ജ് വരില്ല എന്നതാണ് സത്യം. ക്രെഡിറ്റ് കാർഡ്, നെറ്റ് ബാനങ്കിങ്, യുപിഐ, പേയ്മെന്റ വാലറ്റുകൾ തുടങ്ങിയ സംവിധാനം ഉപയോഗിച്ച് നിങ്ങൾക്ക് തുക അടയ്ക്കാവുന്നതാണ്. പ്ലാറ്റ്ഫോം ടിക്കറ്റുകൾ , സീസൺ ടിക്കറ്റുകൾ എന്നിവ ബുക്ക് ചെയ്യുവാനും ഈ യുടിഎസ് ആപ്പ് ഉപയോഗിച്ചാൽ മതിയാകും. ആപ്പിൽ സൈൻ അപ്പ് ചെയ്ത് നിങ്ങളുടെ വിശദാംശങ്ങൾ രജിസ്റ്റർ ചെയ്യുക. UPI , നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വഴി നിങ്ങളുടെ R-വാലറ്റ് റീചാർജ് ചെയ്യാൻ മറക്കരുത് .

UTS ആപ്പിന്റെ ഉപയോക്താക്കൾക്ക് R-വാലറ്റ് ചാർജിൽ 3% ബോണസ് സ്വയമേവ ലഭിക്കും.ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുന്നതിന് , ആദ്യം പേപ്പർലെസ് അല്ലെങ്കിൽ പേപ്പർ ഓപ്ഷനുകൾക്കിടയിൽ തിരഞ്ഞെടുക്കുക. സ്റ്റേഷനിൽ നിന്ന് പുറപ്പെടുക, സ്റ്റേഷനിലേക്ക് പോകുക എന്നിവ പൂരിപ്പിക്കുക. അടുത്തതായി നീങ്ങുന്നതിലൂടെ നിങ്ങൾ ക്രമേണ “നിരക്ക് നേടുക” ഓപ്ഷൻ കണ്ടെത്തും. അതിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ R-വാലറ്റ് തുകയിൽ നിന്ന് നിരക്ക് അടയ്ക്കുക ( യുപിഐ, നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് പോലുള്ള മറ്റ് പേയ്‌മെന്റ് ഓപ്‌ഷനുകളും നിങ്ങൾക്ക് തിരഞ്ഞെടുക്കാം). യുടിഎസ് ആപ്പിലെ “ടിക്കറ്റ് കാണിക്കുക” ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിലൂടെ, ടിക്കറ്റുകൾ കാണാൻ കഴിയും. ഉറവിടത്തിലോ ജനറൽ ബുക്കിംഗ് കൗണ്ടറിലോ യുടിഎസ് ആപ്പിൽ നോട്ടീസിൽ ലഭിച്ച ബുക്കിംഗ് ഐഡി ഉപയോഗിച്ച് പേപ്പർ ടിക്കറ്റുകൾ പ്രിന്റ് ചെയ്യാവുന്നതാണ്. പേപ്പർ രഹിത ടിക്കറ്റ് റദ്ദാക്കൽ അനുവദനീയമല്ല. ആപ്പിന്റെ “ടിക്കറ്റ് കാണിക്കുക” എന്ന ഫീച്ചർ ഉപയോഗിച്ച്, ഒരു ഉപയോക്താവിന് അവരുടെ ടിക്കറ്റ് TTE (ട്രാവലിംഗ് ടിക്കറ്റ് എക്സാമിനർ) അല്ലെങ്കിൽ TC യിൽ അവതരിപ്പിക്കാനാകും.

Read more ; നോയ്സിന്റെ ഏറ്റവും പുതിയ സ്മാർട്ട്‌ മോതിരം ; നിരവധി സവിശേഷതകൾ അടങ്ങിയ സ്മാർട്ട്‌ മോതിരം

Leave A Reply

Your email address will not be published.